ബീന ജോസഫും വി ഡി സതീശനും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൂടിക്കാഴ്ച നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി ആയ ബീന എം ടി രമേശുമായി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ഈ ചർച്ച വർത്തയായതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് നേരിട്ടുതന്നെ കൂടി കാഴ്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.






