തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ, സെപ്റ്റംബർ 30, ബിവറേജസ് ഔട്ട്ലെറ്റുകൾ രാത്രി 7 മണിവരെയാണ് പ്രവർത്തിക്കുന്നത്. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം നേരത്തെ അവസാനിപ്പിക്കുന്നതാണ്. ഒക്ടോബർ 1 ഡ്രൈ ഡേ ആയതിനാൽ, ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ആയതിനാൽ, അടുത്ത ഓപ്പണിംഗ് ഒക്ടോബർ 3-നാണ്.




