Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യ വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം; ഭീഷണിമുഴക്കി ബിലാവല്‍ ഭൂട്ടോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടിപ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാല്‍ പാകിസ്ഥാന്‍ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാല്‍ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാര്‍ നിയമവിരുദ്ധമായാണ് ഇന്ത്യ നിര്‍ത്തിവച്ചതെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ ആരോപണം.

‘ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട്: നീതിപൂര്‍വ്വം വെള്ളം പങ്കിടുക. അല്ലെങ്കില്‍ ആറ് നദികളും പിടിച്ചെടുത്ത് നമ്മള്‍ വെള്ളം എത്തിക്കും. . പക്ഷേ വെള്ളത്തെ ആയുധമായി ഉപയോഗിച്ചാല്‍ പ്രതികരിക്കും’- സിന്ധു നദീതടത്തിലെ ആറ് നദികളെ പരാമര്‍ശിച്ച് ബിലാവല്‍ ഭൂട്ടോ പറഞ്ഞു. വെള്ളം നല്‍കില്ലെന്ന ഭീഷണി യുഎന്‍ ചാര്‍ട്ടര്‍ അനുസരിച്ച് നിയമവിരുദ്ധമാണെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

1960ലെ ജലവിഭജന കരാര്‍ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിലാവല്‍ ഭൂട്ടോയുടെ പ്രതികരണം. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ ഈ കരാര്‍ മരവിപ്പിച്ചത്. അന്താരാഷ്ട്ര കരാറുകളോടുള്ള അവഗണന എന്നാണ് പാക് വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുകയും തീവ്രവാദത്തിനെതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ഇരു രാജ്യങ്ങളിലും അക്രമം രൂക്ഷമാവുമെന്നാണ് ബിലാവല്‍ ഭൂട്ടോ അഭിപ്രായപ്പെടുന്നത്. ഇന്ത്യ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തീവ്രവാദത്തെ ആയുധമാക്കുകയാണെന്നും ഭൂട്ടോ ആരോപിച്ചു, കൂടാതെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് മുന്നണിയില്‍ പാകിസ്ഥാന്റെ നേട്ടങ്ങള്‍ തടയാന്‍ ഇന്ത്യ നയതന്ത്രപരമായി പ്രവര്‍ത്തിച്ചുവെന്നും ബിലാവല്‍ ഭൂട്ടോ കുറ്റപ്പെടുത്തി. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിന്ന് വൈറ്റ് ലിസ്റ്റിലേക്ക് പാകിസ്ഥാന്‍ വിജയകരമായി മാറിയ സമയത്ത്, തെറ്റായ വിവരങ്ങളും നയതന്ത്ര സമ്മര്‍ദ്ദവും ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിലേക്ക് വലിച്ചിടാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ ആരോപണം.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer