തൃശ്ശൂര്‍: ഗുരുവായൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ഇന്ന്.
ഇന്ന് വൈകുന്നേരം 4 മണിക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പ്രഖ്യാപനം നടത്തും . മുനിസിപ്പാലിറ്റിയിലെ പ്രധാന വാര്‍ഡുകളിലേക്കുള്ള സ്ഥാനാർഥികളെ ഈ ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.






