സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിആര്‍ഡി സെക്യൂരിറ്റീസ്   ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന്  ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ബി,ആര്‍.ഡി സെക്യൂരിറ്റീസ് എന്ന സ്വകാര്യ സ്ഥാപന ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മുരിങ്ങൂർ ബി.ആർ ഡി ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ആയിരുന്ന ചാലക്കുടി വെട്ടുകടവ് ചിറക്കൽ സോമസുന്ദര പണിക്കരുടെ ആത്മഹത്യ സ്വകാര്യ സ്ഥാപനം നല്‍കുവാനുള്ള പണം നല്‍കാതെ വഞ്ചിച്ചത് മൂലം ആണെന്ന് ബി ജെ പി ആരോപിച്ചു ബി ആർ ഡി യുടെ പണമിടപാടുകളെ സംബന്ധിച്ച് ഇഡിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

പല തരത്തിലുള്ള സാമ്പത്തിക തട്ടിപ്പു കേസുകളും മറ്റും നിലവിലുള്ള കമ്പനി എംഡി യുടെ മാനസികവും ശാരീരികവുമായ ശല്യം   മൂലം ആത്മഹത്യ ചെയ്ത സോമസുന്ദര പണിക്കരുടെ മരണത്തിൽ ബി ജെ പി ശക്തമായി പ്രതിഷേധിച്ചു.  സോമസുന്ദര പണിക്കരുടെ കുടുംബത്തിന് സംരക്ഷണം നൽകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.. തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച തൃശൂർ സൗത്ത് ജില്ല ജന. സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൊരട്ടി മണ്ഡലം ജന. സെക്രട്ടറി അനീഷ് ചെന്താമര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി രാഷേഷ് പിഷാരിക്കൽ സ്വാഗതവും ജില്ല സെൽ കോ ഓഡിനേറ്റർ ടി.വി. ഷാജി നന്ദിയും പറഞ്ഞു. ജില്ലാ ജന. സെക്രട്ടറി കെ.പി. ജോർജ്ജ് , പട്ടികജാതിമോർച്ച സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത് , ജില്ല സെക്രട്ടറി ലോചനൻ അമ്പാട്ട് , തുടങ്ങിയവർ സംസാരിച്ചു.

കെ കെ അജയകുമാർ, പട്ടികജാതി മോർച്ച ജില്ല സെക്രട്ടറി ശശി വട്ടേക്കാട്, സജിനി സന്തോഷ് , ശിവകന്യ , മണ്ഡലം ജനറൽ സെക്രട്ടറി മാരായ ഗിരിഷ് കുറ്റിച്ചിറ . മനോജ് കൊരട്ടി, ടി. എസ് മുകേഷ്, ബ്ലെസൻ മേച്ചേരി, അമ്പാടി ഉണ്ണികൃഷ്ണൻ ,പി ടി ജോസ്  ഷിജു പ്ലാക്കൽ തുടങ്ങിയവർ പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകി. സോമസുന്ദര പണി്ക്കരേയും കുടുംബത്തേയും ഇവര്‍ വഴിയാധാരമാക്കുകയായിരുന്നു. 

നിവൃതിയില്ലാതെ വന്നപ്പോഴാണ് സോമസുന്ദര പണി്ക്കര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുന്നതെന്നും അതിനാല്‍ സ്ഥാന ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കുവാൻ പോലീസ് തയ്യാറാക്കണമെന്നും, സോമസുന്ദര പണിക്കര്‍ക്കും കുടുംബത്തിനും അടിയന്തിരമായി നല്‍കാമെന്ന് പറഞ്ഞ പണം നല്‍കുവാന്‍ സ്ഥാപനം തയ്യാറായ ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.