കന്യാസ്ത്രീകൾക്ക് എൻഐഎ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.
നീതിപൂർവമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത്. ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഭയാണ്. അവർ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങൾ ചെയ്‌തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി കോടതിയിലെത്തണം. അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പരിഗണിക്കാൻ കഴിയില്ല. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഛത്തീസ്ഗഡിലെത്തിയത്.






