സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപി സംസ്ഥാന അധ്യക്ഷ പദം: ഒടുവിൽ ശോഭ സുരേന്ദ്രന് നറുക്ക് വീഴുമോ…?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാമുദായിക ലിംഗ സമവാക്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ സുരേന്ദ്രന് തന്നെ നറുക്ക് വീഴുമെന്ന് സൂചന. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക വിഭാഗങ്ങളിൽ ഒന്നായ ഈഴവ വിഭാഗത്തിൽ നിന്നുള്ള ശോഭ സുരേന്ദ്രന് വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തോടുള്ള അടുപ്പവും ഗുണമായിട്ടുണ്ട്. ശോഭയിലൂടെ ബിജെപിയിലേക്ക് ഈഴവ വോട്ടുകൾ എത്തിക്കാൻ സാധിക്കുമെന്ന് ദേശീയ നേതൃത്വം കണക്കാക്കുന്നു. കഴിഞ്ഞ ആലപ്പുഴ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അനുഭവവും അത് ചൂണ്ടിക്കാട്ടുന്നതായിരുന്നു. നിലവിൽ പ്രഖ്യാപിക്കപ്പെട്ട 27 ജില്ലാ പ്രസിഡന്റുമാരിൽ 6 പേർ മാത്രമാണ് ഈഴവർ. കേന്ദ്ര മന്ത്രിമാരിൽ സുരേഷ് ഗോപി മുന്നോക്ക വിഭാഗങ്ങളെയും ജോർജ് കുരിയൻ ക്രിസ്ത്യൻ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുമ്പോൾ ഈഴവ വിഭാഗത്തിന്റെ പ്രതിനിധിയാകണം അധ്യക്ഷ സ്ഥാനത്ത് വരേണ്ടതെന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

മറ്റു മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിലൊന്നും സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് ഇതുവരെ വരാത്ത സാഹചര്യത്തിൽ ഒരു വനിത അധ്യക്ഷയാൽ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ അത് ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. കഴിഞ്ഞ പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുന്നത്. ആ തീരുമാനം ആകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തു. കൃഷ്ണകുമാറിന് പകരം ശോഭാസുരേന്ദ്രൻ ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപിക്ക് പാലക്കാട് അട്ടിമറി വിജയം സുനിശ്ചിതമായിരുന്നു. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു മത്സരം. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി. അതേസമയം ബിജെപി നേതൃത്വവുമായി വർഷങ്ങളായി ശോഭ അത്ര രസത്തിൽ ആയിരുന്നില്ല. 2020ൽ കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ശോഭ. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയോട് അകലം പാലിച്ച് മാറി നിൽക്കുകയായിരുന്നു ശോഭ. പിന്നീട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് വീണ്ടും അവരെ കോർ കമ്മിറ്റിയിലേക്ക് എത്തിച്ചത്. ഇപ്പോൾ നാല് വർഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

പക്ഷേ കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും ഘട്ടത്തിലും ബിജെപിയെ തള്ളിപ്പറയുവാൻ ശോഭാസുരേന്ദ്രൻ തയ്യാറായിട്ടില്ല. പല വിവാദങ്ങളും ഉയർന്നു വന്നപ്പോഴും തന്റെ ചെലവിൽ ബിജെപിയെ തകർക്കുവാൻ അനുവദിക്കില്ല എന്ന മറുപടിയായിരുന്നു അവർ നൽകിയത്. അതായത് പറയുവാനുള്ളത് കൃത്യമായി പാർട്ടിയുടെ വേദികളിൽ തുറന്നടിക്കുന്ന സമീപനമായിരുന്നു അവരുടേത്. ഇതെല്ലം ശോഭയ്ക്ക് അനുകൂല ഘടകങ്ങളാണ്. ശോഭ എന്ന ഒറ്റ പേരിലേക്ക് ദേശീയ നേതൃത്വം എത്തുകയാണെങ്കിൽ കെ സുരേന്ദ്രനും കൂട്ടർക്കും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല.

Tags :

Recent News

Advertisement