പാലക്കാട് : വാണിയംകുളത്തെ പി. കെ ദാസ് ആശുപത്രിക്കും മെഡിക്കൽ കോളേജിനും ബോംബ് ഭീഷണി. ഇമെയില്വഴിയാണ് ഭീഷണി സന്ദേശം എത്തിയത് . 1.50 ന് സ്ഫോടനം ഉണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നും സന്ദേശത്തില്‍ പറയുന്നു. കോളേജ് പ്രിൻസിപ്പലിന്റെ മെയിൽ ഐഡിയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഓപ്പറേഷൻ സിന്ദൂറിനുള്ള പ്രതികാരമായിട്ടാണ് സ്ഫോടനമെന്നാണ് ഭീഷണി. രാവിലെ 9.40 ഓടെയാണ് ഭീഷണി സന്ദേശം എത്തിയത്. പാകിസ്ഥാൻ ഐ എസ് ഐ സെൽ കോയമ്പത്തൂർ എന്ന പേരിലായിരുന്നു സന്ദേശം..






