തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇമെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഡോഗ് സ്‌ക്വാഡും പോലീസും സ്ഥലത്ത് പരിശോധന നടത്തി. വഞ്ചിയൂരുളള തിരുവനന്തപുരം ജില്ലാ കോടതിക്ക് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിച്ചത്.
ഉടന്‍ തന്നെ വഞ്ചിയൂര്‍ പോലീസിനെ കോടതി അധികൃതര്‍ വിവരമറിയിക്കുകയും വഞ്ചിയൂര്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി കോടതിക്കുളളില്‍ പരിശോധന നടത്തുകയും ചെയ്തു. രണ്ടാഴ്ച്ച മുന്‍പാണ് ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി വന്നത്. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും പൊലീസും വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അതേദിവസം തന്നെ ആറ്റിങ്ങല്‍ കോടതിയിലും കൊല്ലം ജില്ലാ കോടതിയിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശവും ലഭിച്ചു. എന്നാല്‍ ഇവിടങ്ങളിലൊന്നും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ബോംബ് ഭീഷണിയുണ്ടായത്.






