ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് പ്രധാന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സിആര്‍പിഎഫ് സ്‌കൂളിനും ചാണക്യപുരിയിലെ ഒരു നാവിക സ്‌കൂളിനും നേരെയായിരുന്നു ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ബോംബ് ഭീഷണി ലഭിച്ചയുടൻ തിരച്ചില്‍ സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. പരിശോധനയില്‍ ഇതുവരെ സംശയാസ്പദനമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഈ വര്‍ഷം തുടക്കവും സമാനമായ തരത്തില്‍ ഡല്‍ഹിയിലെ രണ്ട് സകൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.






