മലപ്പുറം: ഭരണ ഘടനാ ദിനത്തിൽ എളമരം ബിടിഎംഒ യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടന പുറത്തിറക്കി. നൈതികം എന്ന് പേരിട്ടിരിക്കുന്ന ഭരണഘടനയിൽ ആമുഖം, പതിമൂന്ന് ഭാഗങ്ങൾ, നാല്പത്തി ഏഴ് വകുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
സ്കൂളിൽ പാലിക്കേണ്ട നിയമങ്ങളും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ നിയമ വശങ്ങളും ഉൾപ്പെടെ ഈ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭരണഘടനാ നിർമാണ സമിതിയിൽ സീഡ് അംഗങ്ങളായ ഇ. ദേവിക, മുഹമ്മദ് ബിലാൽ സി കെ, മുഹമ്മദ് റാമിൽ എ, അവന്തിക എ, ശ്യാഹ ബിൻത്, നിദ ഫാത്തിമ വി എന്നിവർ അംഗങ്ങളായി. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്, സ്റ്റാഫ് സെക്രട്ടറി കെ ടി സുധ, സീഡ് കോർഡിനേറ്റർ വി പി സജ്ന എന്നിവർ പങ്കെടുത്തു.






