സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹൈദരാബാദില്‍ ബസിന് തീപിടിച്ചു; 25 പേർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു:ഹൈദരാബാദിന് സമീപം കർണൂളിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. ബെംഗളൂരു–ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസിന്‍റെ സ്വകാര്യ വോൾവോ ബസിനാണ് തീപിടിച്ചത്.

25 പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. തീ പടർന്നതോടെ 12 പേർ ജനാലകൾ തകർത്തു ചാടി രക്ഷപ്പെട്ടു. അഗ്‌നിശമനസേന സ്ഥലത്തെത്തും മുമ്പ് ബസ് പൂർണമായും കത്തിനശിച്ചു.

അപകടത്തിൽ പരിക്കേറ്റവരെ കർണൂൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവറും ക്ലീനറും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിനടുത്താണ് അപകടം ഉണ്ടായത്. ദുരന്തത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.