സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞ കാർ ഡ്രൈവർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി നിർത്താതെ കടന്നുകളഞ്ഞ കാർ ഡ്രൈവറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലെ പട്ടാമ്പി വയസത്തൊടി വീട്ടിൽ 54 വയസുള്ള സുബൈർ ആണ് പിടിയിലായത്. ഇൻസ്പെക്ടർ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

സംഭവം കഴിഞ്ഞ 23-ാം തീയതി കേച്ചേരി–അക്കിക്കാവ് ബൈപ്പാസ് റോഡിലാണ് നടന്നത്. ചൊവ്വന്നൂർ വെള്ളിത്തിരുത്തി ചിറളയത്ത് മുകുന്ദൻ–സുജാത ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനോടാണ് സുബൈർ ഓടിച്ച കാർ ഇടിച്ചത്. അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ ഇയാൾ വേഗത്തിൽ സ്ഥലം വിട്ടുവെന്നായിരുന്നു പരാതി.

തുടർന്ന് എരുമപ്പെട്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് പട്ടാമ്പിയിൽ നിന്നാണ് സുബൈറെ അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ ആസിഫും സി.പി.ഒ മാരായ പ്രവീൺ, നിബിൻ, അലക്സ് എന്നിവരും പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.