പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ കാർ നിയന്ത്രണം വിട്ട് അടുത്തുള്ള തോട്ടിലേക്ക് മറിഞ്ഞു. അരായാഞ്ഞിലിമൺ കോസ്‌വേക്ക് സമീപമാണ് അപകടം. കാറിൽ സഞ്ചരിച്ച പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയായ ജോമോനാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.






