Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഴുന്നള്ളിപ്പിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചു,പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ

കൊച്ചി : ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ച തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനം വകുപ്പ് കേസ് എടുത്തു. കോടതി നിർദ്ദേശിച്ച ആനകൾ തമ്മിലുള്ള അകലവും ആനയും ആളുകളും തമ്മിലുള്ള അകലവും പാലിച്ചില്ലെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി എടുത്തത്.

ആനകളെ അകലം പാലിച്ചാണ് എഴുന്നളളിപ്പിന് നിർത്തിയതെന്നും മഴ പെയ്തതോടെയാണ് അടുപ്പിച്ച് നിർത്തേണ്ട സാഹചര്യം ഉണ്ടായതെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം മാർഗരേഖ പുറത്ത് ഇറക്കിയിരുന്നു. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ ദൂരം പാലിക്കണം, ആനയും ആളുകളും തമ്മിൽ എട്ട് മീറ്റർ ദൂരവും പാലിക്കണം തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ

Recent News

Advertisement
WhiteswanTV Footer