സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എൻസിസി ക്യാമ്പിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്ത് തൃക്കാക്കര പോലീസ് . നിയമവിരുദ്ധമായി സംഘം ചേർന്നതിനും സംഘർഷം ഉണ്ടാക്കിയതിനുമാണ് കേസ്.വനിതാ നേതാവായ ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വനിതാ നേതാവ് അപമര്യാദയായി പെരുമാറിയെന്നും മോശം പരാമർശങ്ങള്‍ നടത്തിയെന്നും വിദ്യാർഥികള്‍ ആരോപിക്കുന്നു. തുടർന്നാണ് പൊലീസ് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി കൊച്ചിയിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. 600 കുട്ടികളാണ് തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസ്സിൽ നടന്ന എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിലുണ്ടായിരുന്നത് . അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളെല്ലാം ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് നിർത്തിവച്ചിരുന്ന എൻസിസി ക്യാമ്പ് രണ്ട് ദിവസത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി പുനഃരാരംഭിക്കാനാണ് കളക്ടറുടെ നിർദേശം

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.