കോഴിക്കോട്: വടകരയില്‍ യുവതിയെ വീട്ടില്‍ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കണ്ട്രോള് റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.
യുവതിയും സിഐയും നേരത്തെ പരിചയമുളളവരായിരുന്നു. സിഐയുടെ മൊബൈല്‍ നമ്ബർ യുവതി ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്താൻ കാരണമെന്നാണ് പരാതി പറയുന്നത്






