കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഒളിവിൽ കഴിയുന്നതിനിടെ മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതിയെ മറയൂർ പോലീസ് പിടികൂടിയത്.
കുട്ടി ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്. ഇന്നലെ രാത്രി കളമശ്ശേരി പൊലീസിന് പരാതി ലഭിച്ചു. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. ഈ കുടുംബത്തോട് പരിചയമുള്ളയാളാണ് പ്രതി. കഴിഞ്ഞ ഒരു മാസത്തിനിടെ കുട്ടിയെ സ്വന്തം വീട്ടിലും ഇവരുടെ വീട്ടിലും രണ്ട് തവണ പീഡിപ്പിച്ചുവെന്ന് പരാതി പറയുന്നു.






