Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ഉദിയൻകുളങ്ങരയിൽ കാർ ഓട്ടോയിലും ബസിലും ഇടിച്ചു; കാറിലുണ്ടായിരുന്ന കുട്ടി തെറിച്ച് റോഡിൽ വീണു

തിരുവനന്തപുരം: ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് സമീപത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതോടെയാണ് വലിയ അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കുട്ടി കാറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന ആറുപേർക്കും പരിക്കേറ്റതായി വിവരം ലഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന […]
Read more

ബെംഗളൂരുവിൽ ബൈക്ക് അപകടം; രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരിയിലെ രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപം നടന്ന അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. […]
Read more

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

ന്യൂഡൽഹി: അസമിൽ വ്യോമസേനയുടെ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അപകടത്തിൽ സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നു വീണത്. ലാൻഡിംഗ് ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. ആകെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 45 പേർക്ക് വരെ യാത്ര ചെയ്യാൻ ശേഷിയുള്ള വിമാനമാണിത്. അപകടം ഇന്ന് രാവിലെ 10 മണിയോടെയാണ് ഉണ്ടായത്. പരിശീലന […]
Read more

മലപ്പുറത്ത് വാഹനാപകടത്തിൽ 23കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാടില്‍ റോഡപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. തെന്നല പൂക്കിപ്പറമ്പ് സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. അഷിതയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്ത് പ്രജിതക്ക് പരുക്കേറ്റു. ഇരുവരെയും ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രജിത ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. സ്കൂട്ടറിൽ ബസ് പിടിച്ചായിരുന്നു അപകടം. കോട്ടക്കല്‍ പൊലീസ് സംഭവസ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു. അഷിത പറപ്പൂര്‍ കുരിക്കള്‍ […]
Read more

ഡല്‍ഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ പ്രദേശത്തെ അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി. പുലർച്ചെ 2.35നും 2.37നും ഇടയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിലും താഴത്തെ നിലയിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് തീ കെട്ടിടത്തിന്റെ രണ്ട് നിലകളിലേക്ക് വ്യാപിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ കെട്ടിടത്തിനുള്ളിൽ […]
Read more

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രീകരണത്തിനിടെ രണ്ട് ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടിയതോടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായി. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊന്ന് സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചുകയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് യുവാക്കളെ ശാസ്താംകോട്ട, ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ […]
Read more

പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: പാനൂരിൽ പഴയ വീട് പൊളിക്കുന്നതിനിടയിൽ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്(43)ആണ് മരിച്ചത്. തെക്കെ പാനൂർ വയൽഭാഗത്തെ പഴയ വീടിന്റെ സ്ലാബ് പൊളിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. സ്ലാബ് ഇടിഞ്ഞുവീഴുന്നതിനിടെ ജിതേഷ് താഴേക്ക് വീഴുകയും സ്ലാബിന്റെ അടിയിൽപ്പെടുകയുമായിരുന്നു. അപകട വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പാനൂർ അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ജിതീഷിനെ പുറത്തെടുത്തു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.
Read more

ബംഗളുരുവിൽ വാഹനാപകടം; നാലുവയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച് തെറിച്ചുവീണ നാലുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിലാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാതാവ് ഷഹീബ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ സർജാപുരയിൽ, നഴ്സറിയിൽ നിന്ന് മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചതിനെ തുടർന്ന് ഈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മൃതദേഹം അത്തിബെലെയിലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ […]
Read more

തേവര പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം; ഡ്രൈവർ രക്ഷപ്പെട്ടു

കൊച്ചി: കൊച്ചിയിലെ തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർന്ന ലോറി താഴേക്ക് തട്ടി നിൽക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടമുണ്ടായ ലോറി നേരത്തെ ചരക്ക് ഇറക്കിയ ശേഷം തിരികെ പോകുകയായിരുന്നു. ഇപ്പോഴും ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read more

നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂർ സ്വദേശിയായ സിജിൻ (42 ) ആണ് മരിച്ചത്. നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരപ്പാലത്തിന് സമീപം നിൽക്കുന്നതിനിടെയാണ് സിജിൻ കാൽ വഴുതി താഴേക്ക് വീണത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സിജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read more
Advertisement
WhiteswanTV Footer