Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സ്വദേശി എസ്. മധു (47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ബാലരാമപുരം ഉച്ചക്കക്കട റോഡിലെ സിസിലിപുരം റോഡിൽ വെച്ചാണ് സംഭവം. വിഴിഞ്ഞം ഭാഗത്ത് നിന്ന് ബാലരാമപുരം ഭാഗത്തേക്ക് വന്ന കാർ, എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മധു റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും ശരീരത്തും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

മാളിലെ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു

കൊച്ചി: നഗരത്തിലെ ഒരു മാളിൽ കുട്ടികൾക്കായി ഓടിക്കുന്ന ടോയ് ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. പായിപ്ര സ്വദേശിനിയായ സൈനബ ബഷീറിനാണ് അപകടത്തിൽ കാലൊടിഞ്ഞത്. ഞായറാഴ്ച വൈകിട്ട് ഗ്രാൻഡ് സെൻട്രൽ മാളിലായിരുന്നു സംഭവം. കുടുംബസമേതം മാളിൽ എത്തിയ സൈനബ ടോയ് ബസിന്റെ പിന്നിൽ നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുതുതായി കൊണ്ടുവന്ന ടോയ് ബസ് നിയന്ത്രിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട ബസ് സൈനബയെ ഇടിച്ചുവീഴ്ത്തി. തുടർന്ന് ബസ് ഇവരുടെ കാലിലൂടെ കയറി ഇറങ്ങുകയും […]
Read more

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

പത്തനംതിട്ട: നാടൻ വാഹനാപകടത്തിൽ സന്തോഷ് കെ. നായർക്ക് ദാരുണാന്ത്യം. അടൂർ എം.സി. റോഡിലെ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 6.15ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ സന്തോഷ് നായർ ഓടിച്ചിരുന്ന കാറാണ് എതിരെ വന്ന ട്രക്കുമായി ഇടിച്ചത്. അപകടത്തിൽ സന്തോഷ് നായർക്കും ഭാര്യ രാജലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റു. കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് നാട്ടുകാർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് […]
Read more

കൊല്ലത്ത് തുണിക്കടയിൽ തീപ്പിടിത്തം; ആളപായമില്ല

കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപം വടയാറ്റുകോട്ടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
Read more

മുക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; 4 പേർക്ക് പരിക്ക്

കോഴിക്കോട്: മുക്കം പ്രദേശത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കന്യാസ്ത്രീകളുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കുടിയേറ്റ ബോട്ട് അപകടത്തിൽ രണ്ട് മരണം; 16 പേർക്ക് പരിക്ക്

പാരിസ്: ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. വടക്കൻ ഫ്രാൻസിലെ തീരത്തോട് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ബൊലോൺ-സർ-മെർ തുറമുഖത്തിന് സമീപമുള്ള ഹാർഡെലോട്ട് ബീച്ചിൽ നിന്ന് 82 പേരുമായി ബോട്ട് രാത്രിയോടെ പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതെന്ന് പാസ്-ഡി-കാലൈസ് പ്രിഫെക്ചർ അധികൃതർ വ്യക്തമാക്കി. ഫ്രഞ്ച് മാരിടൈം […]
Read more

ജബൽപുർ ക്രൂയിസ് ബോട്ട് അപകടം; മരണസംഖ്യ 13 ആയി

ജബൽപുർ: മധ്യപ്രദേശിലെ ജബൽപുർ സമീപം ഉണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി. അപകടത്തിൽ കാണാതായിരുന്ന അവസാന രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് എണ്ണം വർധിച്ചത്. ബർഗി ഡാം പ്രദേശത്ത് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സൈനിക ഡൈവർമാർ, NDRF, SDRF, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവരുടെ സംയുക്ത സംഘമാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളും ജീവനക്കാരും ഉൾപ്പെടെ 41 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ദിവസം […]
Read more

കോഴിക്കോട് വെള്ളയിൽ പ്രിന്റിങ് പ്രസ്സിൽ തീപിടിത്തം

കോഴിക്കോട്: വെള്ളയിൽ പ്രവർത്തിക്കുന്ന ഒരു പ്രിന്റിങ് പ്രസിൽ തീപിടിത്തം. ‘റെഡ്സ്റ്റാർ’ എന്ന സ്ഥാപനത്തിലാണ് ഇന്ന് ഉച്ചയോടെ സംഭവം നടന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ പുറത്തേക്ക് ഒഴിഞ്ഞതിനാൽ ആളപായം ഒഴിവായി. വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ബീച്ച് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. നിലവിൽ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലേക്ക് പുക ഉയർന്നതായി റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രിന്റിങ് പേപ്പറുകൾ […]
Read more

കർണാടകയിലെ മലയാളികളുടെ വാഹനം കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് അപകടം. കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. ഗുണ്ടൽപേട്ടിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെവെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ മണിപ്പാൽ ആശുപത്രിയിലേക്ക് […]
Read more

ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ വൻ തീപ്പിടിത്തം; 9 മരണം

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ പ്രദേശത്തെ നാലുനില ഫ്ലാറ്റിൽ ഉണ്ടായ വൻ അഗ്നിബാധയിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് തീ മൂന്നാം, നാലാം നിലകളിലേക്കും പടർന്നു. താമസക്കാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നതോടെ 14 ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ടുമണിക്കൂറിന് ശേഷം രാവിലെ ആറുമണിയോടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിൽ കുടുങ്ങിയ പന്ത്രണ്ടിലധികം […]
Read more

Recent News

Advertisement
WhiteswanTV Footer