Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ഡല്‍ഹി തീപിടിത്തം; അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും ആഫ്രിക്കക്കാര്‍

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. പ്രാഥമിക നിഗമനമനുസരിച്ച് തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. അപകടത്തില്‍ 20 പേര്‍ മരിക്കുകയും, 40ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. അപകട സമയത്ത് പലരും ശ്വാസമുട്ടി മരിച്ചതായും, ചിലര്‍ ഭയന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ മാക്‌സ്, സഫ്ദര്‍ജുംഗ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ആഫ്രിക്കക്കാരാണ്. ഹോട്ടല്‍ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് […]
Read more

ഡൽഹിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. രാവിലെ 9 മണിക്ക് ശേഷമാണ് ലെമൺ ഗ്രീൻ റെസ്റ്റോറന്റിൽ തീപിടിത്തം ഉണ്ടായത്. സംഭവ സമയത്ത് ഏകദേശം 40 പേർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി ഉണ്ടായി. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ ഫയർ ഫോഴ്സിന് […]
Read more

ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം

സൂറത്ത്: ഗുജറാത്ത്–മഹാരാഷ്ട്ര ഹൈവേയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു, 40 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (MSRTC) ബസുകളാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത 53-ൽ ഉവ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. ഒരു ബസ് സൂറത്തിൽ നിന്ന് ദൂലേയിലേക്കും മറ്റൊന്ന് ചാലിസ്ഗാവിൽ നിന്ന് സൂറത്തിലേക്കുമായിരുന്നു യാത്ര. ആദ്യം മഹാരാഷ്ട്രയിലേക്ക് പോകുന്ന ബസ് ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് എതിര്‍ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. […]
Read more

കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 9പേർക്ക് പരിക്ക്

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവർ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

എൽപിജി സിലിണ്ടർ നിറയ്ക്കാനായി ക്യൂവിൽ നിന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു

മുസഫർന​ഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ എൽപിജി സിലിണ്ടർ നിറയ്ക്കാനായി ക്യൂവിൽ നിന്നവർക്കിടയിലേക്ക് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മുസഫർനഗർ ജില്ലയിലെ ഷാപൂർ മേഖലയിലെ കക്ര ഗ്രാമത്തിനടുത്തുള്ള ഗ്യാസ് ഏജൻസി ഗോഡൗണിന് പുറത്താണ് സംഭവം. തിങ്കളാഴ്ച ഏജൻസി അടച്ചതിനുശേഷം നിരവധി ഉപഭോക്താക്കൾ എൽപിജി സിലിണ്ടർ നിറയ്ക്കാനായി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇതിനെ തുടർന്ന് നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട അമിതവേഗതയിലുള്ള കാർ ക്യൂവിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ അയ്യൂബ് […]
Read more

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും തകര്‍ന്നു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു നില വീടാണ് സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നത്. അപകടത്തിനു പിന്നാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിരിക്കാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിനിടെ, സമീപകാലത്ത് ഷഹ്ദാരയിലെ അജിത് നഗറില്‍ […]
Read more

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവിന്റെ കാറാണ് തീപിടിച്ച് കത്തിനശിച്ചത്. മനുവും സഹോദരിയും കാറിലുണ്ടായിരുന്നു. അംബിപൊയ്ക–കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ കാറിൽ തീപിടിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ […]
Read more

മൂവാറ്റുപുഴയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: വാഴക്കുളത്തിന് സമീപം സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു. മൂവാറ്റുപുഴ നാസ് റോഡ് സ്വദേശിനി അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി, വാഴക്കുളം അഞ്ചാം മൈൽ ജംഗ്ഷന് സമീപത്ത് അനീഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. വീട്ടാവശ്യ സാധനങ്ങൾ വാങ്ങാനായി തൊടുപുഴയിലേക്ക് പോയതായിരുന്നു അനീഷ. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനീഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം […]
Read more

ബാറിലെ തർക്കം; പെൺകുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

ചെന്നൈ: ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ കാർ ഇടിച്ചുകൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 17-കാരിക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം രൂക്ഷമായതോടെ ബൗൺസർമാർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ ബാറിന് പുറത്തും ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കം തുടരുകയായിരുന്നു. സംഭവത്തിന് ശേഷം യാൻസിയും […]
Read more

വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; വരൻ മരിച്ചു

മൂവാറ്റുപുഴ: അമേരിക്കയിലെ ജോര്‍ജിയയിൽ വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. അപകടത്തിൽ വരനായ ഡേവ് ഫിജി (26)യും പൈലറ്റും മരിച്ചു. വധു ജെസ്‌നി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിലെ ഫിജി ജോർജിന്റെയും ഫേബയുടെയും മകനാണ് ഡേവ് ഫിജി. ഡെൽറ്റ എയർലൈൻസിലെ പൈലറ്റായിരുന്ന ഡേവ് വിവാഹ സത്കാരത്തിന് ശേഷം വധുവിനൊപ്പം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയും മരച്ചില്ലയിൽ ഇടിച്ചതുമാകാം അപകടകാരണമെന്നാണ് പ്രാഥമിക […]
Read more
Advertisement
WhiteswanTV Footer