Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‍ലീം ആണ് മരിച്ചത്. ഇരിട്ടി–മട്ടന്നൂർ റോഡിലെ ഉളിയിൽ നരയമ്പാറയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ബംഗളൂരു ഭാഗത്തുനിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന തസ്‍ലീമിന്റെ ബൈക്ക് നരയമ്പാറ പെട്രോൾ പമ്പിന് സമീപം റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു. അപകടത്തിന് പിന്നാലെ ബൈക്കിന് തീപിടിക്കുകയായിരുന്നു. ബൈക്കിന്റെ അടിയിൽ കുടുങ്ങിയ തസ്‍ലീമിന് പുറത്തേക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നാട്ടുകാർ എത്തി […]
Read more

പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട്: മൃഗാശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. ഇന്ന് നടന്ന സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പഴം വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടികളും മറ്റ് മാലിന്യങ്ങളും ഇവിടെ കൂമ്പാരമായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. തീപിടിത്തം ജനവാസ മേഖലക്ക് സമീപമായതിനാൽ ആദ്യം രക്ഷാപ്രവർത്തനം വൈകി. തുടർന്ന് സമീപത്തെ ഫ്ലാറ്റുകളിൽ കയറി ഉൾപ്പെടെ ഫയർഫോഴ്‌സ് ജീവനക്കാർ ശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി. മാലിന്യം നീക്കം […]
Read more

KSRTC ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ കൈ നഷ്ടപ്പെട്ടു; ഒന്നരക്കോടി നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് 1,40,34,550 രൂപ നഷ്ടപരിഹാരവും 8 ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്ന് വയനാട് എം.എ.സി.ടി കോടതി വിധിച്ചു. ജഡ്ജി എ.വി. ഉണ്ണികൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്. അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ അസൈനാറിന്റെ മകൻ മുഹമ്മദ് അസ്‌ലം (19) ആണ് കേസിലെ ഹർജിക്കാരൻ. അപകടത്തിൽ ബസ് ഓപ്പറേറ്റർ ആയ കെ.എസ്.ആർ.ടി.സി ആണ് നഷ്ടപരിഹാരം നൽകേണ്ടത്. 2023 ജനുവരി 17-നാണ് സംഭവം നടന്നത്. അമ്പലവയലിൽ നിന്ന് സുൽത്താൻ […]
Read more

മധ്യപ്രദേശിൽ പിക്അപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ഇൻഡോർ–അഹമ്മദാബാദ് ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർദിശയിൽ വന്ന എസ്‌യുവിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഏകദേശം 35 തൊഴിലാളികളുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്ക് മൂന്നോ നാലോ തവണ മറിഞ്ഞ ശേഷം റോഡിന്റെ മറുവശത്തേക്ക് തെറിച്ച് എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. […]
Read more

നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞു; പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം

ഹാസൻ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിൽ ചന്നരായപട്ടണ–ഹിരിസാവെ റൂട്ടിലെ എൻഎച്ച് 75ൽ ആണ് സംഭവം. മല്ലവനഘട്ട ഗ്രാമത്തിന് സമീപം ധർമ്മസ്ഥലയിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹേമാവതി കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 20 വയസ്സുകാരി പ്രിയങ്കയും അവരുടെ ഒന്നര വയസ്സുള്ള മകൻ വൈഭവ്ും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാരും […]
Read more

കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച; ഒഴിവായത് വൻ ദുരന്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച ഉണ്ടായെങ്കിലും ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കന്നേറ്റി പാലത്തിന് സമീപമുള്ള കരോട്ട് ജംഗ്ഷനിൽ ചൊവ്വാഴ്ച പുലർച്ചെ 12.40ഓടെയാണ് അപകടം സംഭവിച്ചത്. പാരിപ്പള്ളി പ്ലാന്റിൽ നിന്ന് കൊച്ചി ഉദയംപേരൂരിലേക്ക് പോകുകയായിരുന്ന എൽ.പി.ജി ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. അപകടകരമായി ഓവർടേക്ക് ചെയ്ത ബൈക്കിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ വെട്ടിത്തിരിയുകയും നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് ചരിയുകയും ചെയ്തു. ടാങ്കർ മറിഞ്ഞതോടെ വാതക ചോർച്ച ആരംഭിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ ആവശ്യമായ […]
Read more

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം

കണ്ണൂർ: വൈദ്യുതാഘാതത്തെ തുടർന്ന് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ. രാജൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. പൊന്ന്യം പറാംകുന്നിലെ 110 കെ.വി. സബ്‌സ്റ്റേഷനടുത്തുള്ള വൈദ്യുതത്തൂണിൽ തീ കണ്ട നാട്ടുകാർ സബ്‌സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ രാജേഷ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. രാജൻ അദ്ദേഹത്തോടൊപ്പം സഹായിയായി എത്തിയിരുന്നു. പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ ലൈനിനടുത്തുള്ള എർത്ത് കമ്പി അറിയാതെ സ്പർശിക്കുകയായിരുന്നു. ഇതോടെ ശക്തമായ വൈദ്യുതാഘാതമേറ്റു […]
Read more

ബെംഗളൂരു-മൈസൂരു ഹൈവേയിൽ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ രാമനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് പുല്പള്ളി കബനിഗിരി സ്വദേശി ടി.വി. അജിത്ത്, കാസർകോട് അട്ടേങ്ങാനം കുറ്റിയോട്ട് സ്വദേശി സുബിൻ എന്നിവരാണ് മരിച്ചത്. കാസർകോട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് ക്വാറിയിലേക്കുള്ള ഉപകരണങ്ങൾ വാങ്ങാൻ വരുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച രാവിലെ ഏഴോടെ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. അട്ടേങ്ങാനത്തെ പരേതനായ താമരാക്ഷന്റെയും ബീനയുടെയും മകനാണ് സുബിൻ. തുണ്ടത്തിൽ […]
Read more

നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുകയറി

കൊച്ചി: ഇടപ്പള്ളി–അരൂർ ദേശീയ പാതയിലെ തൈക്കൂടത്ത് നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പാഴ്സൽ ലോറി കൈവരിക്ക് താഴെ മണിക്കൂറുകളോളം തൂങ്ങി കിടന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർക്ക് സുരക്ഷിതമായി പുറത്തേക്കിറങ്ങാനായത് ആശ്വാസമായി. വൈറ്റിലയിൽ നിന്ന് അരൂർ പോകുകയായിരുന്നു ലോറി. അപകടത്തിൽ ലോറിയുടെ മുൻ ടയറുകൾ കൈവരി തകർത്തു താഴേക്ക് വീഴുന്ന നിലയിലായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്തത്. നിലമ്പൂർയിൽ നിന്ന് […]
Read more

കെഎസ്ആർടിസി ബസിന്പിന്നിൽ ടാങ്കർലോറി ഇടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: അവധിക്കാലത്ത് കുടുംബസമേതം നടത്തിയ യാത്ര ദുഃഖകരമായ അപകടത്തിൽ അവസാനിച്ചു. കണ്ണൂർ സ്വദേശിയായ കെ.ജെ. സുനിൽ (40) കെഎസ്ആർടിസി ബസിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം പാലായിൽ നിന്ന് കണ്ണൂരിലെ കുടിയാൻമലയിലേക്ക് യാത്ര ചെയ്ത കെഎസ്ആർടിസി ബസിന്റെ പിന്നിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിലിരുന്ന സുനിൽ സീറ്റിൽ നിന്ന് തെറിച്ച് ബസിനുള്ളിലേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച അർധരാത്രി ഏകദേശം 1 മണിയോടെ കോഴിക്കോട് ഗോവിന്ദപുരം മിംസ് ആശുപത്രിക്ക് സമീപമാണ് അപകടം […]
Read more

Recent News

Advertisement
WhiteswanTV Footer