Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലുവയിൽ നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ച് ഡ്രൈവർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചരക്കുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ മരിച്ചു. ചാലക്കുടി കാരപ്പാടം പാപ്പാത്ത് വീട്ടിൽ വേലപ്പന്റെ മകൻ പ്രഹ്ലാദൻ (55) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30ഓടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട്ടിയിലായിരുന്നു അപകടം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മീഡിയനിൽ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാർ പ്രഹ്ലാദനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടസമയത്ത് ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. അജിതയാണ് ഭാര്യ. മകൾ: പ്രീത. മരുമകൻ: സനീഷ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix