Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ 16കാരിക്ക് മറ്റൊരു രോഗിയുടെ എക്സ്റേ നൽകിയ സംഭവത്തിൽ റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറിനൽകിയിട്ടും അത് തിരിച്ചറിയാതെ ചികിത്സ നൽകിയ പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി.

ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ 16കാരിയോട് ഡോക്ടർ എക്സ്റേ എടുക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് റേഡിയോളജി വിഭാഗത്തിലെത്തി എക്സ്റേ എടുത്തെങ്കിലും, ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 88കാരിയുടെ എക്സ്റേയാണ് പെൺകുട്ടിക്ക് നൽകിയത്.

ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കാണുകയായിരുന്നു. എക്സ്റേ പരിശോധിച്ച ഡോക്ടർ പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് വിലയിരുത്തി മരുന്ന് നിർദേശിച്ചു. തുടർന്ന് തുടർചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് എക്സ്റേ മാറിനൽകിയ വിവരം പുറത്തറിയുന്നത്. എക്സ്റേ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ രോഗിയുടെ പ്രായവും എക്സ്റേയിലെ പൊരുത്തക്കേടുകളും ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പിഴവ് വ്യക്തമായത്.

തുടർന്ന് പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നൽകി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് സൂപ്രണ്ട് നൽകിയ റിപ്പോർട്ട് പ്രകാരം എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix