മലപ്പുറം: പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡുകളിൽ കേന്ദ്രസർക്കാർ പുതിയ പരിഷ്കാരങ്ങൾ നിർദേശിച്ചു. ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കുന്നതിനൊപ്പം കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും നിർദേശമുണ്ട്.
ഒരാൾ ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്നും പരിശോധിക്കും. എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും ചേർക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 6,06,773 കാർഡുകൾ മരവിപ്പിക്കും. ആദ്യഘട്ടത്തിൽ 44,279 മുൻഗണനാ കാർഡുകളാണ് മരവിപ്പിക്കുന്നത്. ഇതിൽ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളുമുണ്ട്.
തുടർന്ന് മുൻഗണനേതര വിഭാഗത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 കാർഡുകളും മരവിപ്പിക്കും. ഇതിൽ 4,40,811 വെള്ള കാർഡുകളും 1,21,683 നീല കാർഡുകളുമാണുള്ളത്.
മരവിപ്പിച്ച കാർഡിലെ എല്ലാ അംഗങ്ങളും മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയാൽ വീണ്ടും റേഷൻ വാങ്ങാൻ അവസരം ലഭിക്കും.
എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ ചേർക്കണം. സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ പോർട്ടൽ, ജനസേവാ കേന്ദ്രങ്ങൾ എന്നിവ വഴി നമ്പർ ചേർക്കാം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലും നടപടിയുണ്ടാകും.





Best app for gaming in the PH right now. The graphics are crisp and the game variety is amazing. Love how pkjililinkapp handles everything so professionally.