കാർ മരത്തിലിടിച്ചു; വൃദ്ധ മരിച്ചു, മകനും ബന്ധുവിനും പരിക്ക്
എടത്വാ: തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എടത്വ-തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. ചികിത്സ കഴിഞ്ഞ് മകനും ബന്ധുവും ചേർന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏലിക്കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ തിരുവല്ല താലൂക്ക് […]
Read more


