Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

മുംബൈ-വഡോദര ഹൈവേയിൽ കാറപകടം; മലയാളി യുവതിയുൾപ്പെടെ രണ്ട് പേർ മരിച്ചു

മുംബൈ: ഞായറാഴ്ച പുലർച്ചെ മുംബൈ-വഡോദര ഹൈവേയിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചവരിൽ ഒരാൾ മുംബൈയിൽ ജനിച്ചുവളർന്ന മലയാളി യുവതിയാണെന്ന് സ്ഥിരീകരിച്ചു. കോട്ടയത്ത് തറവാടുവീടുള്ള റെബേക്ക ജേക്കബ് (24) ആണ് മരിച്ചത്. അപകടത്തിൽ യോഗേഷ് ദിഘേ (24) എന്ന യുവാവും മരണപ്പെട്ടു. മുംബൈയിലെ ഖാർ സ്വദേശിനിയായ റെബേക്ക ജന്മദിനാഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം യാത്രതിരിച്ചതായിരുന്നു. എംബിഎ ബിരുദധാരിയായ റെബേക്കയുടെ സംസ്കാരം ചൊവ്വാഴ്ച സെവ്രി സെമിത്തേരിയിൽ നടക്കും. ബദ്ലാപുരിന് സമീപം മുംബൈ-വഡോദര ഹൈവേയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ […]
Read more

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്ക്. കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37)നും അമ്മ ജോളി ജോസിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.15ഓടെയാണ് അപകടം നടന്നത്. പുതിയ സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ തീ പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂർണ്ണമായും തകർന്നു.
Read more

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; വിദ്യാർഥിയുൾപ്പെടെ മൂന്ന് മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ ഒരു സ്കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിൽ ഇറക്കം ഇറങ്ങിവന്ന ലോറി ആദ്യം സമീപത്തെ മതിലിൽ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മണ്ണ് ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മറിഞ്ഞുവീണു. ഇതിനൊപ്പം തകർന്ന ബസ് സ്റ്റോപ്പിന്റെയും മതിലിന്റെയും അവശിഷ്ടങ്ങളും ആളുകളുടെ മേൽ […]
Read more

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കൊച്ചി: നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി ഏകദേശം 8.30ഓടെ വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. കൊച്ചിയിൽ നടന്ന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം വയനാട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അബു സലീമിന്റെ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകട സമയത്ത് അബു സലീമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. […]
Read more

250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ബിഎംഡബ്ല്യു ഡിവൈഡറിൽ ഇടിച്ചു; യുവതി ഉൾപ്പെടെ രണ്ട് മരണം

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അതിവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നുണ്ടായ അപകടത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബദ്‌ലാപൂരിന് സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ റോഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം അപകടസമയത്ത് വാഹനം മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടത്തിൽ […]
Read more

കാഞ്ഞങ്ങാട് അപകടം; പരിക്കേറ്റ പൊലീസുകാർക്ക് സഹായവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിങ്ങിനിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്കായി ധനസഹായം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ സൂരജും അലോഷ്യസും നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് വിവരങ്ങൾ തേടി. മികച്ച ചികിത്സ […]
Read more

ബസ് ലാൻഡ് റോവറുമായി കൂട്ടിയിടിച്ച് സൗദിയിൽ മലയാളിയടക്കം 2പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കിഴക്കൻ പ്രവിശ്യയിൽ അബുഹദ്‌രിയ്യ റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ ചെണ്ടയാട് സ്വദേശിയായ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി. ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകനാണ് അദ്ദേഹം. അപകടത്തിൽ ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ അൽ നൈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു; യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോഴിക്കോട് നഗരത്തിൽ വീണ്ടും രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. മാവൂർ റോഡിലാണ് അപകടം നടന്നത്. നഗരത്തിൽ നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ പുതിയ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് തമ്മിൽ ഇടിച്ചത്. മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാർ’ ബസ് ‘നിള’ ബസിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. നിള ബസിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ […]
Read more

പട്രോളിങ്ങിനിടെ കാറിടിച്ചു അപകടം; പൊലീസ് ഉദ്യോഗസ്ഥ‍‍ർക്ക് നഷ്ടമായത് കാലുകൾ

കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാല്‍ മുറിച്ചു മാറ്റി. പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ (36) ഇടതുകാലും, ചിറ്റാരിക്കാല്‍ കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യു (37)വിന്റെ വലതുകാലുമാണ് മുറിച്ചുമാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച പടന്നക്കാട്ട് ദേശീയപാതയില്‍ ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് സമീപത്താണ് അപകടം നടന്നത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇരുവരും ജീപ്പിന് പിന്നില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ […]
Read more

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

കാസർകോട്: നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ. കാസർഗോഡ് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് കാർ ഇടിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാഹനത്തിന് പിന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. സൂരജിന് കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അലോഷിക്കും സാരമായ പരിക്കുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം […]
Read more
Advertisement
WhiteswanTV Footer