Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ആന്ധ്രയിലെ കാക്കിനാഡയിൽ ടിപ്പർ ലോറി ഇടിച്ച് നാല് തൊഴിലാളികൾ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാസംസെട്ടി സത്യവതി (60), പാലിക കൃഷ്ണവേണി (35), ചിറ്റമ്മ (45), ചെല്ലൂരി അന്നവാരം (45) എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ ടിപ്പർ ലോറി ഇടിച്ചുകയറിയതാണ് അപകടകാരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പഞ്ചാബിൽ 4 വയസ്സുകാരൻ ബോർവെല്ലിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

പഞ്ചാബ്: ഹോഷിയാർപൂർ ജില്ലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരൻ പുതുതായി കുഴിച്ച ബോർവെല്ലിൽ വീണു. ഹോഷിയാർപൂർ-ദസൂയ റോഡിന് സമീപം ഭിഖോവാലിലെ ചക് സമാന ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം സംഭവം നടന്നത്. രവീന്ദർ സിങ്ങിന്റെ മകൻ ഗുർകരൻ സിങ്ങാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 250 അടി ആഴമുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് ഹോഷിയാർപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരംപ്രീത് സിംഗ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം കുട്ടി ഏകദേശം 20–25 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട്: തീപിടിച്ച കാറിൽ കുടുങ്ങി ആറുമാസം ഗർഭിണിയായ യുവതി ദാരുണമായി മരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഒൻപതോടെയുണ്ടായ അപകടത്തിലാണ് കക്കറമുക്ക് പൂവത്തുംചാലിൽ സോന (27) മരിച്ചത്. ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ തീപിടിച്ചതോടെ വാഹനം ഓടിച്ചിരുന്ന ഭർത്താവ് രജിൻലാൽ (34) പുറത്തിറങ്ങാൻ സാധിച്ചു. എന്നാൽ പിൻസീറ്റിൽ ഇരുന്നിരുന്ന സോനയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ രക്ഷപ്പെടുത്താനായില്ല. പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുവർഷം മുൻപായിരുന്നു സോനയുടെയും […]
Read more

സൗദിയിൽ വാഹനാപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ ജൂബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാറിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. ജൂബൈലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. പ്രവാസ ജീവിതം ആരംഭിച്ച് […]
Read more

തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിച്ച് ലോറി ഡ്രൈവർ മരിച്ചു

പത്തനംത്തിട്ട: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ 24 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ സന്ദീപിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരി […]
Read more

മലയാളി ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു

റിയാദ്: ഹജ്ജ് കർമങ്ങൾക്കായി മദീനയിലെത്തിയ മലയാളി തീർഥാടക മരിച്ചു. മലപ്പുറം പറമ്പിൽപീടിക മേലേകോടശ്ശേരി ‘ലവ് ഡെയ്‌ലി’യിൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് നിര്യാതയായത്. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ഇവർ ഹജ്ജ് തീർഥാടനത്തിനായി പുണ്യഭൂമിയിലെത്തിയത്. മദീന സന്ദർശനത്തിനിടെയായിരുന്നു അന്ത്യം. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്ദുല്ലയുടെ മകളാണ്. മാതാവ് പാത്തുമ്മയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ ഖബറടക്കി.
Read more

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

ഇടുക്കി: ഇടുക്കി ഗ്യാപ്പ് റോഡിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനിയായ ഭാഗ്യജ്യോതി (50) ചികിത്സയിലിരിക്കെ മരിച്ചു. തേനി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. നേരത്തെ സ്റ്റെല്ലാ മേരി എന്ന സ്ത്രീയും അപകടത്തിൽ മരിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. പെരിയകനാലിൽ വെച്ച് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉൾപ്പെടെ 28 പേരാണ് […]
Read more

നേര്യമംഗലത്ത് ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം: നേര്യമംഗലത്തിന് സമീപം കരിമണലിൽ സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കൊച്ചിൻ’ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 41 യാത്രക്കാരും അത്ഭുതകരമായി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന ലോറിക്ക് പിന്നിലിടിച്ച ശേഷം നേര്യമംഗലം വനമേഖലയോടു ചേർന്ന കുഴിയിലേക്കാണ് മറിഞ്ഞത്. അപകടസമയം സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ബസിന്റെ ചില്ലുകൾ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ആർ സന്തോഷ് […]
Read more

കളമശ്ശേരിയിൽ വാഹനാപകടം ആറ് വയസ്സുകാരൻ മരിച്ചു

കൊച്ചി:എറണാകുളം കളമശ്ശേരിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുട്ടി ലോറി തട്ടിയതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ വന്ന ബസിനടിയിൽപ്പെടുകയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് കളമശ്ശേരി മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. സ്കൂട്ടറിൽ കുട്ടിക്കൊപ്പമുണ്ടായിരുന്നവർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ റോഡിൽ വാഹനങ്ങൾ തമ്മിലുള്ള അമിതവേഗതയോ അശ്രദ്ധയോ ആണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം […]
Read more

ജുബൈലിൽ റോഡ് അപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു. സൗദി അറേബ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ അപകടത്തിൽ ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് തഷ്മീമിനെ കാർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ റെഡ് ക്രസൻറ് സംഘം ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ […]
Read more

Recent News

Advertisement
WhiteswanTV Footer