Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണു; വനിതാ പൈലറ്റിന് പരിക്ക്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് വനിതാ പൈലറ്റിന് പരിക്കേറ്റു. തിങ്കളാഴ്ച ലാൻഡിങ്ങിനിടെയാണ് സെസ്‌ന 152 വിമാനം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പൈലറ്റിനെ സുരക്ഷിതമായി പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) […]
Read more

മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്ന് റെജി ചെറിയാൻ; ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതികരണം

ആലപ്പുഴ: ആലപ്പുഴയിൽ തന്റെ വാഹനവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. താൻ മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും, തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമായ ദുരാരോപണമാണെന്നും അദ്ദേഹം പറഞ്ഞു. ചമ്പക്കുളം വള്ളംകളി കഴിഞ്ഞ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെജി ചെറിയാൻ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തതായും, പൊലീസ് എത്തി ഡ്രൈവറെ സ്ഥലത്ത് തുടരാൻ നിർദേശിച്ചതിന് ശേഷമാണ് താൻ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. താൻ […]
Read more

ഏലപ്പാറയിൽ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഏലപ്പാറയിലെ ചെമ്മണ്ണിൽ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രദീപിന്റെ മകൻ പ്രണവ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഏലപ്പാറ–ചെമ്മണ്ണ് റോഡിലെ ഒടിച്ചുകുത്തി വളവിൽ യാത്ര ചെയ്യുന്നതിനിടെയാണ് മരച്ചില്ല ഒടിഞ്ഞുവീണ് പ്രണവിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പ്രണവ് മരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.
Read more

റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുക്കും

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ എംഎൽഎയുടെ ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് നെടുമുടി പൊലീസ് അറിയിച്ചു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് റെജി ചെറിയാൻ അല്ലെന്നും, അദ്ദേഹം വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും, ഇയാളുടെ മെഡിക്കൽ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് എത്തുംവരെ റെജി ചെറിയാൻ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായും അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എസി റോഡിൽ ചമ്പക്കുളത്തിന് സമീപമാണ് അപകടം നടന്നത്. […]
Read more

എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നെടുമുടി ആശാരിപറമ്പിൽ സുനീഷ് (22) നാണ് അപകടത്തിൽ പരിക്കേറ്റത്. എ.സി. റോഡിൽ ചമ്പക്കുളത്തുവെച്ചാണ് അപകടം ഉണ്ടായത്. രാത്രി ഏകദേശം എട്ട് മണിയോടെയായിരുന്നു സംഭവം. ചമ്പക്കുളം ജലമേള കഴിഞ്ഞ് എംഎൽഎ ആലപ്പുഴയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന ബൈക്കുമായി എംഎൽഎയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സാഹചര്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും, അതേസമയം എംഎൽഎയുടെ വാഹനം അമിതവേഗത്തിലായിരുന്നുവെന്നുമാണ് […]
Read more

അപകടത്തിൽ മസ്തിഷ്‌ക മരണം; അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവൻ നൽകി നവോമി

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനി നവോമി വിൻസെന്റ് (23) അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവൻ നൽകി. അപ്രതീക്ഷിത വിയോഗത്തിന്റെ നടുവിലും അവയവദാനത്തിന് സമ്മതം നൽകിയ നവോമിയുടെ കുടുംബത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അഭിനന്ദിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലേക്കും, മറ്റൊരു വൃക്കയും […]
Read more

ആഴം കുറഞ്ഞ പൂളിലേക്ക് ഡൈവ് ചെയ്തു; തലയിടിച്ച് യുവാവ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ റിസോർട്ടിൽ നീന്തൽക്കുളത്തിലേക്ക് ഡൈവ് ചെയ്ത യുവാവിന് ദാരുണാന്ത്യം. കോൽഹാപൂർ സ്വദേശിയായ ശ്രീനിക് മിലിന്ദ് തക്കാലേയാണ് മരിച്ചത്. ജൂൺ 20ന് മാൽവനിലെ ഒരു പ്രമുഖ റിസോർട്ടിലാണ് സംഭവം. അവധിദിനം ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു യുവാവ്. സംഘത്തിലെ ചിലർ റൂമിലായിരുന്നു, മറ്റുചിലർ നീന്തൽക്കുളത്തിൽ സമയം ചിലവഴിക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. കുട്ടികൾക്കായുള്ള പൂളിലേക്ക് ഏകദേശം പത്തടി ഉയരത്തിൽ നിന്ന് ചാടിയ യുവാവിന്റെ തല നാലടി മാത്രം ആഴമുള്ള അടിത്തട്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ […]
Read more

നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

അങ്കമാലി: അങ്കമാലി–നെടുമ്പാശ്ശേരി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട സ്വദേശികളായ കബിൽ (24), ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന്റെ പിന്നിലും തുടർന്ന് ലോറിയുടെ പിന്നിലും ഇടിച്ച് മറിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ പണി നടക്കുന്നതിനാൽ പ്രദേശം അപകടപ്രവണ […]
Read more

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി സ്വദേശിയായ സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ദഹ്റാൻ–ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റാസ് തനൂറയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് നിരവധി തവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ […]
Read more

ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു

കോഴിക്കോട്: ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിനായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read more
Advertisement
WhiteswanTV Footer