Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കാക്കറവിളയിലാണ് അപകടം നടന്നത്. പരിക്കേറ്റ കുട്ടികളെ ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ബസ് കനാലിലേക്ക് മറിഞ്ഞത്. കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് വിവരം. ബസിൽ ഒൻപത് കുട്ടികളും ഒരു ആയയും ഡ്രൈവറും ഉൾപ്പെടെ 11 പേർ […]
Read more

ടോൾബൂത്തിലേക്ക് എൽപിജി ടാങ്കർ ഇടിച്ചുകയറി അപകടം; 4 മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. ജൂൺ 26-ന് രാവിലെ 6.40-നാണ് അപകടം നടന്നത്. രണ്ട് എൽപിജി ടാങ്കറുകൾ ഒരേസമയം ടോൾപ്ലാസയിലേക്ക് എത്തിയപ്പോഴാണ് ഒരു ടാങ്കർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്നു പാചകവാതകം ചോർന്നു. തുടർന്ന് വലിയ സ്ഫോടനശബ്ദത്തോടെ തീ പടരുകയും നിമിഷങ്ങൾക്കുള്ളിൽ പ്രദേശം […]
Read more

സ്റ്റേഷൻ മാറിയിറങ്ങിയ സ്ത്രീ കാൽവഴുതി ട്രാക്കിൽ വീണു; മറ്റൊരു ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ രത്നമ്മ കെ.ആർ (61) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ ഏകദേശം 10.30 ഓടെയാണ് അപകടം നടന്നത്. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ, കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണതിനെ തുടർന്ന് സമീപത്ത് എത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രത്നമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ബെംഗളൂരുവിൽ ക്വാറി ദുരന്തം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു ദക്ഷിണ താലൂക്കിൽ ഉണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ ക്വാറിയിലാണ് ഇന്ന് രാവിലെ ദുരന്തം ഉണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ കൂറ്റൻ പാറകളും മണ്ണും അപ്രതീക്ഷിതമായി താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് താവരെക്കരെ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ […]
Read more

ആന്ധ്രയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; മൂന്ന് പേർ വെന്തുമരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ച് മൂന്ന് പേർ മരിച്ചു. ബോയപാളേം ഗ്രാമത്തിൽ ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിയ ട്രക്കിന് തീപിടിക്കുകയും ഇരുവാഹനങ്ങളും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർ വെന്തുമരിച്ചതായി പൊലീസ് അറിയിച്ചു. ചരക്ക് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന ട്രക്കിൽ വലിയ തോതിൽ പേപ്പർ ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടർന്നുവെന്നാണ് പ്രാഥമിക നിഗമനം. […]
Read more

വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ; ‘PM റാഹത്ത്’ പദ്ധതി കേരളത്തില്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവർക്ക് ഉടനടി പണരഹിത ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘പി എം റാഹത്ത്’ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളില്‍ ഏഴു ദിവസം വരെ ചികിത്സ ലഭ്യമാകും. ഒന്നര ലക്ഷം രൂപയുടെ സഹായം പര്യാപ്തമല്ലെന്നും തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് സ്ഥിരീകരിച്ച് പൊലീസും ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക […]
Read more

ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾക്ക് ദാരുണാന്ത്യം

ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുണ്ടായ ദുരന്തത്തിൽ 14 കുട്ടികൾ മരിച്ചു. കഹ്നയിലെ ബസ്തി ഈദ് ഗായിലുള്ള സ്വകാര്യ ട്യൂഷൻ സെന്ററിലാണ് സംഭവം നടന്നത്. അപകടത്തിൽ ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്ലാസ് നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പഠനം നടക്കുന്നതിനിടെ മേൽക്കൂര പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം […]
Read more

കണ്ണൂരിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

കണ്ണൂർ: ഉളിയിലെ കൂരൻമുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ, ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ധനലക്ഷ്മി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് അപകടം; 27 പേർക്ക് പരിക്ക്

എറണാകുളം: മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് എം.സി. റോഡിലെ 130 ജങ്ഷനിൽ അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ടൂറിസ്റ്റ് ബസിലാണ് അപകടം സംഭവിച്ചത്. പച്ചക്കറി കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ബസിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസിലുണ്ടായിരുന്ന 27 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ […]
Read more

സ്കൂട്ടറിൽ പോയിക്കൊണ്ടിരിക്കവേ മരച്ചില്ല ഒടിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡരികിലെ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴയും കാറ്റും മൂലം റോഡരികിൽ നിന്നിരുന്ന ഉണങ്ങി ജീർണിച്ച മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് പ്രണവിന് കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കൂടെയുണ്ടായിരുന്ന പറമ്പ്വിള വീട്ടിൽ മനോജിന്റെ മകൻ ആകാശ് പരിക്കേൽക്കാതെ […]
Read more
Advertisement
WhiteswanTV Footer