Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

അങ്കമാലി: അങ്കമാലി–നെടുമ്പാശ്ശേരി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട സ്വദേശികളായ കബിൽ (24), ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന്റെ പിന്നിലും തുടർന്ന് ലോറിയുടെ പിന്നിലും ഇടിച്ച് മറിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ പണി നടക്കുന്നതിനാൽ പ്രദേശം അപകടപ്രവണ […]
Read more

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി സ്വദേശിയായ സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ദഹ്റാൻ–ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റാസ് തനൂറയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് നിരവധി തവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ […]
Read more

ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു

കോഴിക്കോട്: ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിനായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read more

തീവണ്ടി തട്ടി ഗുരുതര പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിലെ കണ്ണഞ്ചേരി ‘മുബസാന’യിൽ അഹമ്മദിന്റെ മകൻ ഫൈസാൻ (8) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.50 ഓടെയാണ് അപകടം നടന്നത്. കളിക്കാനായി അയൽവീട്ടിലേക്ക് പോകുന്നതിനിടെ യശ്വന്ത്പുർ– കണ്ണൂർ എക്‌സ്പ്രസ് ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ട് തെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീണു. തുടർന്ന് ട്രെയിൻ കുട്ടിയുടെ മുകളിലൂടെ കടന്നുപോയതായി വിവരമുണ്ട്. അപകടത്തിനു […]
Read more

ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് എത്താനിരിക്കെ ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ അൻസാർ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാൽ മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.
Read more

അബുദാബി സായിദ് പോർട്ടിന് സമീപം വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ സായിദ് പോർട്ടിന് സമീപമുള്ള പ്രശസ്തമായ കാർപെറ്റ് സൂക്കിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിനും സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവർ ചേർന്ന് ശക്തമായ രക്ഷാപ്രവർത്തനം നടത്തുകയാണ്. വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് അടക്കമുള്ള അടിയന്തര വിഭാഗങ്ങൾ സ്ഥലത്തെത്തി. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻ കരുതൽ നടപടികളും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ റോഡ് ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അബുദാബി […]
Read more

കോഴിക്കോട് മേൽപാലത്തിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: അരയിടത്തുപാലം മേൽപാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവമ്പാടി സ്വദേശി അൻസാബിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ബൈക്കുകളും ഒരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന അൻസാബിത്ത് മേൽപാലത്തിൽ നിന്ന് താഴെയുള്ള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന റബിൽ, മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്ക് പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. […]
Read more

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; 8 വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതരമായി പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാൻ ആണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് റെയിൽവേ അടിപ്പാത ഉണ്ടായിരുന്നെങ്കിലും അത് വെള്ളം നിറഞ്ഞ നിലയിലാണ്. ഇതോടെ നാട്ടുകാരും കുട്ടികളും അടക്കം ട്രാക്ക് വഴിയാണ് മറുവശത്തേക്ക് […]
Read more

ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു. മൂരാട് താനാട്ട് സ്വദേശിനിയായ മോളി (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.24ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിന് സമീപം കാത്തുനിൽക്കുന്നതിനിടെയാണ് മോളിയെ കാർ ഇടിച്ചത്. തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റു. കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. […]
Read more

പത്തനാപുരത്ത് ടിപ്പറിന്റെ അടിയിൽപ്പെട്ട് 29കാരന് ദാരുണാന്ത്യം

കൊല്ലം: ജില്ലയിൽ ടിപ്പർ അപകടത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ […]
Read more
Advertisement
WhiteswanTV Footer