Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

വാഹനാപകടം; നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വെെദ്യപരിശോധന നടത്തി. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ഉള്ളത്. അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടമുണ്ടായത്. […]
Read more

അബദ്ധത്തിൽ എലി വിഷം കഴിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസ‌ർകോട്: അബദ്ധത്തിൽ എലിവിഷം ഉള്ളിൽചെന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയം കൊച്ചിയിലെ ബി പി ശോഭനയാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ മറ്റൊരു ഗ്ലാസിലേക്ക് വിഷം തെറിക്കുകയും പിന്നീട് ഇത് അറിയാതെ ശോഭന വെള്ളം കുടിക്കുകയും വിഷം ഉള്ളിലെത്തുകയുമായിരുന്നു. ശരീരം തളർന്നതിന് പിന്നാലെ ശോഭനയെ ആദ്യം മംഗളൂരുവിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിലഗുരുതരമായതിനെ തുടർന്ന് കോഴിക്കാേട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശോഭനയുടെ വീട്ടിൽ എലിശല്യം കൂടുതലായിരുന്നു. ഇതിനെ […]
Read more

ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ചു

മുംബൈ: പാർപ്പിട കെട്ടിടത്തിൽ ലിഫ്‌‌റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം. മുംബയിലെ ഗോരേഗാവ് വെസ്റ്റിലായിരുന്നു സംഭവം. ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ വിവരം പുറം ലോകം അറിഞ്ഞത്. ഒരു സ്ത്രീയാണ് ആദ്യം ട്രോളി ബാഗുമായി ലിഫ്‌റ്റിൽ പ്രവേശിക്കുന്നത്. തൊട്ടുപിന്നാലെ പ്ലാസ്റ്റിക് കവറിൽ നിറച്ച ധാരാളം ബലൂണുകളുമായി യുവാവും, ബാഗ് ധരിച്ച മറ്റൊരു യുവാവും ലിഫ്റ്റിൽ കയറുന്നുണ്ട്. ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങുമ്പോൾ സ്ത്രീ കണ്ണാടിയിൽ നോക്കി മുടി ഒതുക്കുന്ന നിമിഷം പെട്ടെന്ന് ബലൂണുകൾ ഒന്നടങ്കം പൊട്ടിത്തെറിക്കുകയും തീ […]
Read more

പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. പടക്കം കെട്ടുന്നതിനിടെ തിരിയിൽ നിന്നുണ്ടായ സ്പാർക്ക് ആണ് പൊട്ടിത്തെറിയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സജിന്റെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. പടക്ക നിർമാണ ശാലയുടെ ലൈസൻസ് സജിന്റെ പിതാവിന്റെ പേരിലാണുള്ളത്. ലൈസൻസ് സാധുതയുള്ളതാണോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. […]
Read more

ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

പാലക്കാട്: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികൻ മരണപ്പെട്ടു. ആലത്തൂർ കാട്ടുശ്ശേരി വേല കമ്മിറ്റി വൈസ് പ്രസിഡന്റും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാട്ടുശ്ശേരി ആലങ്ങാട്ട് വേണുഗോപാൽ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കാട്ടുശ്ശേരി മന്ദത്ത് വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് എതിരേ വന്ന ഓട്ടോറിക്ഷ വേണുഗോപാലിന്റെ സൈക്കിളിൽ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുഗോപാലിനെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചതായി […]
Read more

കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തം

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തം. ജനറേറ്റർ റൂമിൽ നിന്നാണ് തീപടർന്നത്. കോന്നിയിൽ നിന്നും രണ്ട് അഗ്നിരക്ഷാസേന യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. തീപിടത്തത്തെ തുടർന്ന് പുക മുകൾ നിലകളിലേക്ക് വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നും ബ്ലോവർ എത്തിച്ച് പുക വലിച്ചു പുറത്തേക്ക് കളയുന്നതിനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. ആളുകൾ സുരക്ഷിതരാണെന്നാണ് വിവരം.
Read more

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം ചെക്യാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശിയായ ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. യുപി സ്വദേശിയായ ജാനി എന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

മലപ്പുറം: ആറുവരിപ്പാത പുത്തനത്താണി ചുങ്കത്ത് ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കളമശേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ചുകയറി അപകടം

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ച് കയറി അപകടം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. എച്ച്എംടി ഭാഗത്ത് നിന്നും കോൺക്രീറ്റ് മിക്സുമായി വന്ന ലോറി ട്രാഫിക് നിയമം തെറ്റിച്ച് തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഗ്ലാസ് ഭിത്തിയുടെ ഫ്രെയിം തകർന്നു. കവലയിൽ നിന്നും തെറ്റായ ഭാഗത്ത് നിന്ന് വന്ന ലോറി തിരിച്ചപ്പോൾ ആളുകൾ ബഹളമുണ്ടാക്കിയിരുന്നു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻ ഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ […]
Read more

വാഹനാപകടത്തിൽ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു.ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ് ജ്യോതിഷ്. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടന്‍ മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി […]
Read more
Advertisement
WhiteswanTV Footer