Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇന്ന് രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ഹിമാചൽ റോഡ്‌വേസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ദക്പഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽ നിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ കാരണം […]
Read more

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. ആർക്കും […]
Read more

യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി അപകടം; സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി.ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിയുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

താമരശ്ശേരി അമ്പായത്തോട് വാഹനാപകടം; രണ്ടുപേർ മരണപ്പെട്ടു

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. പന്തീരാങ്കാവ് സ്വദേശികളായ നാലുപേർ അടങ്ങിയ സംഘമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ അമ്പായത്തോട്ടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ ഷംന, മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹം താമരശ്ശേരി താലൂക്ക് […]
Read more

പാലക്കാട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാട്ടുകൽ സ്വദേശി റഫീക്ക് ആണ് മരിച്ചത്. വട്ടമ്പലം ആശുപത്രിയിൽ നിന്നും തിരിച്ച് രാത്രി വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദ പരിക്കേറ്റ് ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read more

ബസ്സ് ബൈക്കിലിടിച്ച് യാത്രക്കാരനായ കൊറ്റാളി സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണൂർ: ബൈക്കിൽ ബസിടിച്ച് കൊറ്റാളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിന് സമീപം അരിയമ്പാട്ട് അനീഷാ(38)ണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 2.10 ഓടെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. കണ്ണാടിപ്പറമ്പ് ഭാഗത്തു നിന്ന് വീട്ടിലേക്ക് പോകുന്ന അനീഷിന്റെ ബൈക്കിൽ എതിർവശത്തു നിന്നു വന്ന സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. പരിക്കേറ്റ അനീഷിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സംസ്കരിക്കും. പരേതനായ കരുണാകരന്റെയും എ ചന്ദ്രമതിയുടെയും മകനാണ്. സഹോദരങ്ങൾ: […]
Read more

കാർ മരത്തിലിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

മലപ്പുറത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം; 26 ബൈക്കുകൾ കത്തി നശിച്ചു

മലപ്പുറം: ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം. 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. മലപ്പുറം ചെറുമുക്കിലെ ഫ്ലൈ വീൽസ് എന്ന വർക്ക്‌ ഷോപ്പിൽ രാത്രി ഒരു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വർക്ക് ഷോപ്പിലെ ജീവനക്കാർ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങി പോയതിന് പിന്നാലെയായിരുന്നു അപകടം. ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിലേക്കും തീ പടർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന മരുന്നുകളും റെക്കോർഡുകളും കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനകളെത്തി. മൂന്നുമണിയോടെ […]
Read more

മലപ്പുറത്ത് കിണറ്റിൽ വീണ സഹോദരങ്ങളിൽ ഒരാൾ മരിച്ചു

മലപ്പുറം: അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു. സഹോദരനെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷിച്ചു. എടവണ്ണപ്പാറ പാഞ്ചീരി നരുവായില്‍ സിദ്ധീഖിന്റെ മകന്‍ അഹമ്മദ് നവാജ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു സംഭവം. വീടിന് സമീപം മയിലിനെ കണ്ടപ്പോള്‍ ഓടിയ കുട്ടികള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു നവാജും പത്തു വയസ്സുകാരനായ സഹോദരന്‍ അഹമ്മദ് മിന്‍ഹാജും. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് അയല്‍വാസികളെ വിവരമറിയിച്ചു. ഈ […]
Read more

ഓട്ടോയിൽ കാറിടിച്ച് വായോധികക്ക് പരിക്ക്

കോഴിക്കോട്: സംസ്ഥാന പാതയിൽ കോരങ്ങാട് ഒട്ടോയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്. ഉണ്ണികുളം മങ്ങാട് സ്വദേശിനി യശോദ (67) യ്ക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന ഓട്ടോയിൽ പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിവന്ന കാർ ഇടിക്കുകയായിരുന്നു. കോരങ്ങാട് ഹൈസ്കൂളിന് സമീപം ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. ഓട്ടോയിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. മറ്റു മൂന്നുപേർക്കും കാര്യമായ പരിക്കില്ല. പരിക്കേറ്റ യശോദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അശ്രദ്ധമായാണ് പ്രധാന […]
Read more
Advertisement
WhiteswanTV Footer