Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം; 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു

മലപ്പുറം: ചെറുമുക്കിൽ പ്രവർത്തിക്കുന്ന ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ‘ഫ്‌ളൈ വീൽസ്’ എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഷോപ്പിലുണ്ടായിരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തീ സമീപത്തെ മൃഗാശുപത്രിയിലേക്കും പടർന്നതോടെ അവിടെയുണ്ടായിരുന്ന മരുന്നുകളും രേഖകളും കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കോംഗോയിൽ കോൾട്ടാൻ ഖനി തകർന്നു; 200ലധികം തൊഴിലാളികൾ ​കൊല്ലപ്പെട്ടു

കോംഗോ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കോൾട്ടാൻ ഖനി തകർന്ന് 200ലധികം പേർ മരിച്ചു. ലോകത്തിലെ കോർട്ടാനിന്റെ ഏകദേശം 15 ശതമാനവും ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്‌റോസ്‌പേസ് ഘടകങ്ങൾ, ഗ്യാസ് ടർബൈനുകൾ എന്നിവയുടെ നിർമാണങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള ഒരു ലോഹമാണ് കോൾട്ടാൻ. ഒരു ദിവസം ഏതാനും ഡോളറിനായി നാട്ടുകാർ സ്വമേധയാ കുഴിക്കുന്ന സ്ഥലം 2024 മുതൽ എം 23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ കൃത്യമായ മരണസംഖ്യ ഇപ്പോഴും വ്യക്തമല്ല. […]
Read more

ചാലക്കുടി മേഖലയിൽ വീണ്ടും തീ പിടുത്തം

തൃശ്ശൂർ: ചാലക്കുടിയിൽ വീണ്ടും തീ പിടുത്തം. രാവിലെ 9 മണിയോടെ ആളൂർ പഞ്ചായത്ത്‌ വാർഡ് 20 മാള റോഡിൽ നിന്നും കാനാൽ റോഡ് ആരംഭിക്കുന്നിടത്തു മംഗലൻ ഡെയ്സിയുടെ ഏകദേശം ഒരു ഏകറോളം വരുന്ന സ്ഥലത്തെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചു ആളിപടർന്നു കത്തി. തക്ക സമയത്തു സീനിയർ ഫയർ  റെസ്ക്യൂ ഓഫീസർ പി ഒ വർഗ്ഗീസിന്റെ നേതൃത്വത്തിൽ സേന എത്തി തീ അണച്ചതിനാൽ അടുത്തുള്ള വീടുകളിലേക്കു തീ പടരുന്നത് തടയാനും വൻ നാശനഷ്ടം ഒഴിവാക്കാനും കഴിഞ്ഞു. സേന […]
Read more

മന്ത്രി ശിവൻകുട്ടിയുടെ എസ്‌കോട്ട് വാഹനം അപകടത്തിൽപ്പെട്ടു; പിഎ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട: അടൂരിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ എസ്‌കോട്ട് വാഹനം അപകടത്തിൽപ്പെട്ടു. നെല്ലിമുകളിലായിരുന്നു അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പരിക്കേ​റ്റവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാ​റ്റിയിരിക്കുകയാണ്. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മ​റ്റൊരു വാഹനത്തിൽ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ചത്. ശേഷം നിയന്ത്രണം വിട്ട് അകമ്പടി വാഹനം മ​റ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും […]
Read more

കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻതീപിടിത്തം

കാസർകോട്: കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മാർക് വുഡ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു തീ ആളിപടർന്നത്. കാസർകോട്, ഉപ്പള, കു​റ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണി​റ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് വിവരം. . ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻ തീപിടിത്തമുണ്ടായിരുന്നു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പടർന്നത്. പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃതവസ്തുക്കൾ കത്തിനശിച്ചു. […]
Read more

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എറണാകുളം : എറണാകുളത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമ്പാവൂർ പുല്ലുവഴി മനയത്ത് വീട്ടിൽ ആന്റണിയുടെ മകൻ ആഷ്വിൻ ആന്റണി (21) ആണ് മരിച്ചത്. ഇക്ക‍ഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എം സി റോഡിലെ കീഴില്ലത്ത് വെച്ചായിരുന്നു അപകടം. കാറും പിക്കപ്പ് വാനും ബൈക്കും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആഷ്‌വിന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ യുവാവിന്റെ ബൈക്ക് പൂർണമായും തകർന്നിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. മൂവാറ്റുപുഴ നിർമ്മല കോളേജിലെ കൊമേഴ്സ് […]
Read more

ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡ് ആണ് മരിച്ചത്. സ്‌കൂട്ടറിനെ മറികടന്ന് മുന്നോട്ടുപോയ സ്വകാര്യ ബസ് റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഇടിച്ചുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത […]
Read more

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

എടക്കര: രോഗിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ കുഞ്ഞിമുഹമ്മദ് (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ഇന്ദിരാഗാന്ധി ബസ് ടെർമിനലിനു മുൻപിൽ വച്ച് വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. പാലായിൽ എൻട്രൻസ് പരിശീലനം നടത്തുന്ന പേരക്കുട്ടിയെ ബസ് കയറ്റി വിട്ട ശേഷം റോഡ് മുറിച്ചു കിടക്കവേയായിരുന്നു അപകടം. ഈ സമയത്താണ് എടക്കര സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി വരികയായിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞി മുഹമ്മദ് തെറിച്ചു വീണു. ആശുപത്രിയിലെത്തിക്കും […]
Read more

ചാലക്കുടിപ്പുഴയിൽ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശ്ശൂർ: ചാലക്കുടി ചാലക്കുടിപ്പുഴയിലെ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പോട്ട മോസ്കോ മാളിയേക്കൽ സെബാസ്‌റ്റ്യൻ്റെയും ബേബിയുടെയും മകൻ സിൻ്റോയാണു (43) മരിച്ചത്. ഇന്നലെ 12.30ഓടെയാണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ സിൻ്റോ പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി സിൻ്റോയെ കരയ്ക്കെ‌ടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ സ്‌റ്റേഷൻ ഓഫിസർ ബി.രാജേഷ്‌കുമാർ, സേനാംഗങ്ങളായ എം.എസ്.അനീഷ്, എ.വി.രെജു, പി.എസ്.സന്തോഷ്‌കുമാർ, ഗിരീഷ്‌കുമാർ, ആർ.എം. നിമേഷ്, നിഖിൽ […]
Read more

പന്നിത്തടം സെന്ററിൽ വീണ്ടും അപകടം; രണ്ട് പേർക്ക് ഗുരുതര പരുക്ക്

തൃശ്ശൂർ: പന്നിത്തടം സെന്ററിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെ 6.55ന് കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് സോഡാ ഗ്യാസ് സിലിണ്ടറുകളുമായി പോയിരുന്ന ലോറിയും കേച്ചേരിയിൽ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അരികയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവർ പന്തല്ലൂർ എട്ടാമ്പുറം സ്വദേശി ജാസനും സഹായി ചൊവ്വന്നൂർ കല്ലായി സ്വദേശി ഡേവിഡും വാഹനത്തിന്റെ തകർന്ന കാബിനുള്ളിൽ കുടുങ്ങി. ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് മുൻവശം നീക്കിയാണ് ഇരുവരെയും പുറത്തെടുത്തത്. തലയ്ക്കും കൈകാലുകൾക്കും […]
Read more
Advertisement
WhiteswanTV Footer