Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ഗോകര്‍ണ ബീച്ചിൽ മലയാളി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

കർണാടക: കർണാടകയിലെ ഗോകർണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനി കല്യാണി ആണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് കല്യാണി. വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍. കല്യാണിയും മറ്റൊരു വിദ്യാർത്ഥിയും ശക്തമായ തിരയിൽ അകപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസ്, ഫയർഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിൽ ഒരാളെ രക്ഷപ്പെടുത്തി. കല്യാണിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം […]
Read more

കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
Read more

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; രണ്ടു പേർക്ക് പരുക്ക്

വടക്കഞ്ചേരി: പുതുക്കോട് മണപ്പാടത്ത് ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രൻ(53) ആണ് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപത്ത്വെച്ചായിരുന്നു അപകടം. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുൻഭാഗം പൂർണമായും […]
Read more

പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു

തിരുവനന്തപുരം: നെട്ടയം ബി.ടി.ആർ നഗറിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മിനി എസ്കവേറ്ററിന് തീപിടിച്ചു. മലമുകൾ മാറ്റുന്നതിനുള്ള ജോലികൾ നടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. എസ്കവേറ്ററിന്റെ എൻജിൻ ഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധിച്ച തൊഴിലാളികൾ ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനുശേഷം തിരുവനന്തപുരം യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണത്തിൽപ്പെടുത്തി. ഉപകരണം ഭാഗികമായി കത്തി നശിച്ചു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Read more

നെല്ലുവായിൽ റോഡരുകിലെ സ്ലാബ് തകർന്നു; ലോറി ചെരിഞ്ഞു വൻ അപകടം ഒഴിവായി

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം കുന്നംകുളം– വടക്കാഞ്ചേരി സംസ്ഥാന പാതയിൽ റോഡരുകിലെ സ്ലാബ് തകർന്നതിനെ തുടർന്ന് നാഷണൽ പെർമിറ്റ് ലോറി ചെരിഞ്ഞു. കലുങ്ക് പാലത്തിന്റെ സ്ലാബിന് മുകളിലൂടെ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ലെക്കിടിയിൽ നിന്ന് കൊപ്പത്തേയ്ക്ക് അരി കയറ്റി പോകുകയായിരുന്ന ലോറി എതിരെ വന്ന വാഹനത്തിന് വശം ഒതുക്കി നൽകുന്നതിനിടയിൽ റോഡരുകിലെ സ്ലാബ് പൊട്ടി പിൻചക്രം കാനയിലേക്ക് താഴ്ന്നു. ലോറി ചെരിഞ്ഞെങ്കിലും സമീപത്തെ കെട്ടിടങ്ങളിലേക്ക് മറിഞ്ഞില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് ലോറി ഉയർത്തി മാറ്റി […]
Read more

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട് മണപ്പാടം വില്ലേജ് ഓഫീസിന് മുന്നിലാണ് അപകടം ഉണ്ടായത്. നെന്മാറ ചിറ്റിലഞ്ചേരി സ്വദേശികളായ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. രാധിക (പള്ളിക്കാട് കോഴിപാടം, ചിറ്റിലഞ്ചേരി) ആര്യശ്രീ രാജൻ (ചിറ്റിലഞ്ചേരി) ചന്ദ്രൻ (ഓട്ടോ ഡ്രൈവർ )എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ വടക്കഞ്ചേരിയിലെ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അവിടെ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം […]
Read more

മുഴപ്പിലങ്ങാട് ദേശീയപാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: ദേശീയപാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയായ ഒരാളാണ് മരിച്ചത്; ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇപ്പോൾ തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്നും തുണികളുമായി തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുതുതായി പണി പൂർത്തിയായ പാതയിലൂടെ വന്ന ലോറി, മുഴപ്പിലങ്ങാട് മഠത്തിന് സമീപം സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പെട്ടെന്ന് വഴിയാത്രക്കാരനെ കണ്ട് […]
Read more

കണ്ണൂര്‍ ഒടുവള്ളിയില്‍ ടിപ്പര്‍ ലോറിക്ക് തീപ്പിടിച്ചു; ഒഴിവായത് വൻ അപകടം

കണ്ണൂർ: ഒടുവള്ളി ടിപ്പര്‍ ലോറിക്ക് തീപിടിച്ചു, നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഒടുവള്ളി ബൈക്ക് വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ വെച്ച്‌ ഓടിക്കൊണ്ടിരുന്ന കെ.എല്‍-58 കെ-7405 ടിപ്പര്‍ലോറിക്ക് തീപിടിച്ചത്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ലോറി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീപിടിച്ചതാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ നാട്ടുകാരായ എം.എസ്.സോണി, ടി.കെ.സുഭാഷ്, അരുണ്‍ ജോയി, ആന്‍ഡ്രൂസ്, ബിന്‍സ്, അഖില്‍, ബോണി എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവാത്. തൃക്കരിപ്പൂരിലെ കെ.വിപിന്‍ ചന്ദ്രന്റെതാണ് ടിപ്പര്‍ […]
Read more

അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു

മെയ്നെ: അമേരിക്കയിൽ വിമാനം തകർന്നുവീണു. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ പറഞ്ഞു. വിമാനത്തിലുണ്ടായ യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ല. ഇവർ എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽപെട്ട വിമാനത്തിന് തീപിടിക്കുകയും തീയണക്കാൻ അടിയന്തിര സേവനം ഉപയോഗപ്പെടുത്തി വിമാനത്താവള അധികൃതർ രക്ഷാപ്രവർത്തനവും തുടങ്ങി. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം […]
Read more

കാൽ നടയാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു

തൃശ്ശൂർ: ദേശീയപാതയിൽ കാൽ നടയാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു. പേരാമ്പ്ര അപ്പോള ടയേഴ്സിന് സമീപം ആണ് അപകടം. ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽ നടയാത്രക്കാരനായ  പേരാമ്പ്ര കൊമ്പത്ത് വീട്ടിൽ ഭാസ്കരൻ 58 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു സംഭവം. അപകടത്തെ  തുടർന്ന്  ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊടകര പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more
Advertisement
WhiteswanTV Footer