Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍ക്കും എട്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രാവിലെ 5.45നാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്കും പോയ കെഎസ്ആര്‍ടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
Read more

മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍  സ്ഥലത്തെ അടിക്കാടുകളും പയർ കൃഷിയും കത്തി നശിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍ വരുന്ന സ്ഥലത്തെ അടിക്കാടുകളും പയറും കത്തി നശിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തീ പിടുത്തം അറിഞ്ഞ് ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും വാഹനം എത്തുവാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ ജീവനക്കാര്‍ കുന്ന് പ്രദേശത്തേക്ക് നടന്നു കയറി തീ തല്ലി അണക്കുകയായിരുന്നു. മണിക്കൂറുകളുടെ കഠന പ്രയത്‌നത്തിന് ശേഷമാണ് തീയണക്കുവാന്‍ സാധിച്ചത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടിയപ്പോഴേക്കും തീ പിടിത്തും വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരും തന്നെ ചപ്പു ചവറുകള്‍ക്കും,പുല്ലിനോ തീ ഇടരുതെന്നും,വാഹനങ്ങളില്‍ […]
Read more

അന്നനാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലിന് തീ പിടിച്ചു

തൃശ്ശൂർ: അന്നനാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലിന് തീ പിടിച്ചു. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. അന്നനാട് ചെറപ്പണത്ത് ജോണിയുടെ പറമ്പിലെ പുല്ലുകള്‍ക്കാണ് തീപിടിച്ചത്. സമീപത്ത് നിരവധി വീടുകള്‍ ഉള്ള മേഖലയായതിനാല്‍അപകട സാധ്യതയേറെയായിരുന്നു. വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സീനിയര്‍ ഓഫീസര്‍ പി.ഒ.വര്‍ഗ്ഗീസ്, എ.വി.രെജു, പി.എസ്. സന്തോഷ് കുമാര്‍, സി. ജയകൃഷ്ണന്‍, പി.എസ്. മിഥുന്‍, പി.എ. മജീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]
Read more

കൊരട്ടി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

തൃശ്ശൂർ: ദേശീയപാതയില്‍ കൊരട്ടി സമീപം ഓടി കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കാട്ടുകാരന്‍ ജോര്‍ജ്ജിന്റെ മാരുതി കാറാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊരട്ടി ജെടിഎസ് ജംഗ്ഷന് സമീപത്തായി കാർ കത്തി നശി്ച്ചു. എറണാകുളം ഭാഗത്ത് തൃശ്ശൂരിലുള്ള വീടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കാറിന്റെ മുന്‍വശത്ത് നിന്ന് തീ വരുന്നത് കണ്ടത്തിനെ തുടര്‍ന്ന് ജോര്‍ജ്ജ് കാര്‍ നിറുത്തകയും കാറിലുണ്ടായിരുന്ന അമ്മ ജിന്‍സി. സഹോദരി നീതു […]
Read more

ശ്വാസംമുട്ടി വെട്ടിപ്പറമ്പ്; യാത്രക്കാർക്ക് മാസ്കും ചുമ മരുന്നും വിതരണം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: തകർന്നു കിടക്കുന്ന റോഡിലെ പൊടിശല്യം കാരണം പൊറുതിമുട്ടിയ വെട്ടിപ്പറമ്പ് നിവാസികൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങി. മാസങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മാസ്കുകളും ചുമമരുന്നും വിതരണം ചെയ്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡിലെ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശവാസികൾക്കും യാത്രക്കാർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് പണി പാതി വഴിയിൽ നിലച്ചതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി സമീപത്തെ വീടുകളിലും വ്യാപാര […]
Read more

ബൈസണ്‍ വാലിക്ക് സമീപം മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 13 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Read more

കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: തൊമ്മാനയിൽ കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി. വേളൂക്കര പഞ്ചായത്തിലെ   തൊമ്മാന കച്ചേരിപടി വീട്ടിൽ ജോബി ജോർജ് (50) ആണ് മരണപ്പെട്ടത്ത് ‘ വേളൂക്കര പഞ്ചായത്തിൽ തൊമ്മാന എന്ന സ്ഥലത്ത് കുളത്തിൽ അകപ്പെട്ട ആളെ ഇരിങ്ങാലക്കുട ഫയർഫോഴ്സും ചാലക്കുടി സ്കൂബ ടീമും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
Read more

കുറവിലങ്ങാട് ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം; 75 ലക്ഷം രൂപയുടെ നാശനഷ്ടം

കോട്ടയം: കുര്ും ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലൈവുഡ് ഫാക്ടറിയിൽ വെള്ളിയാഴ്ച പകൽ മൂന്ന് മണിയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഏകദേശം 75 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഫാക്ടറി പ്രവർത്തനസജ്ജമായിരുന്ന സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും തീ അതിവേഗം ആളിപ്പടരുകയായിരുന്നു. ഫ്ലൈവുഡിന്റെ അവസാനഘട്ട ഉൽപാദനം നടക്കുന്ന മെഷീനിൽ നിന്നാണ് തീ പടർന്നത്. മെഷീനറികളിൽ നിന്ന് ഉയർന്ന കനത്ത പുക കാരണം […]
Read more

പള്ളിക്കലിൽ ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

മലപ്പുറം: കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയായിരുന്നു അന്ത്യം. ആദര്‍ശിന്റെ […]
Read more

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: കേച്ചേരി– തലക്കോട്ടുകര ബാലകൃഷ്ണൻ നായർ പടിയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ തണ്ടിലം കുറുവണ്ണൂർ സ്വദേശി പുതൂർ വീട്ടിൽ പ്രഭാകരൻനായരുടെ മകൻ പ്രശാന്ത് (44)ക്കും, കാൽനട യാത്രികനായ വേലൂർ ആർ.എം.എസ് സ്വദേശി വേളത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ ഉമേഷ് (43)ക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളുടെ ഗുരുതരത്വം വ്യക്തമല്ല. സംഭവത്തെ […]
Read more
Advertisement
WhiteswanTV Footer