Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു

തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. ഈ മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. കരാർ തൊഴിലാളിയായ അസം സ്വദേശി ബൈനൂൽ ഇസ്‌ലാംനാണ് പരിക്ക്. ഇയാളെ കയ്പമംഗലം ഗായിഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായതിനെ സംബന്ധിച്ചതിൽ വ്യക്തതയില്ല. ജോലി […]
Read more

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ വീണ്ടും അപകടം; സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടന്ന വിദ്യാർത്ഥിനിയെ കാറിടിച്ചു

കോഴിക്കോട്: താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ വീണ്ടും അപകടം ബസ്സിറങ്ങി സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന +2 വിദ്യാർത്ഥിയായ ജിൻഷക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് രണ്ടു കാറുകൾ റോഡിൽ നിർത്തിയിരുന്നു, ഈ കാറുകൾ മറികടന്ന് വന്ന മറ്റൊരു കാറിടിച്ചാണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റത്. വൈത്തിരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കുടുംബം ഇപ്പോൾ പെരുമ്പള്ളിയിലാണ് താമസം. പരുക്കേറ്റ വിദ്യാർത്ഥിനി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവെച്ച് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന […]
Read more

പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി 33 കാരൻ മുഹമ്മദ് റാഫിയാണ് മരിച്ചത്. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. റോഡിൽ വലിയ തോതിൽ രക്തം തളം കെട്ടി നിൽക്കുയാണ്. നാട്ടുകാർ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ […]
Read more

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു : 10 സൈനികര്‍ക്ക് വീരമൃത്യു

ഡല്‍ഹി: ജമ്മുവിലെ ദോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 സൈനികര്‍ക്ക് വീരമൃത്യു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികര്‍ സഞ്ചരിച്ച വാഹനം വീണത്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്ന സൈനികരാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 10 സൈനികരും വീരമൃത്യു വരിച്ചു എന്നാണ് വിവരം.
Read more

ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലായിരുന്നു അപകടം. ജാർഖണ്ഡ് സ്വദേശി ബെനഡിക്കിന്റെ മകൾ അസ്മിതയാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

തൃശ്ശൂർ: അത്താണി മേൽപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം താൽക്കാലികമായി നിലച്ചു. വൈദ്യുതി വിതരണത്തിൽ ഉണ്ടായ തടസ്സം മൂലം നാട്ടുകാർ ബുദ്ധിമുട്ടിലായി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അപകടം നടന്നതിനെ തുടർന്ന് അത്താണി മേൽപ്പാലത്തിന് സമീപം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗത നിയന്ത്രണം നടത്തി. പരിക്കേറ്റ ഡ്രൈവറെ […]
Read more

സ്പെയിനിൽ പാളത്തിലേക്ക് ഇടിഞ്ഞ് വീണ മതിലിൽ ട്രെയിൻ ഇടിച്ച് കയറി 40 ലധികം പേർക്ക് പരിക്ക്

ബാർസിലോണ: ബാർസിലോണയ്ക്ക് സമീപം ട്രെയിൻ മതിലിൽ ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. 40ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. റെയിൽ പാളത്തിലേക്ക് മതിൽ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഈ സമയം ഇതിലൂടെ പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 38 അഗ്നിശമനാ വാഹനങ്ങളും […]
Read more

കല്യാണവീട്ടിലെ തിളച്ച പായസത്തിലേക്ക് വീണ് മധ്യവയസ്സ്കൻ മരിച്ചു

മലപ്പുറം: ചേളാരിയിലെ കല്യാണവീട്ടിൽ തിളച്ച പായസയിൽ വീണ് മധ്യവയസ്സ്കൻ മരിച്ചു. ചേളാരി പത്തുര് സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ബന്ധുവീട്ടിൽ പാചക സഹായത്തിനിടെയാണ് വലിയ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച തിളച്ച പായസത്തിൽ വീണത്. പൊള്ളലേറ്റ അയ്യപ്പനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. അയ്യപ്പന്‍ ദീർഘകാലമായി വിവിധ സ്‌കൂളുകളുടെ സ്വകാര്യ ബസിൽ ഡ്രൈവർ ആയി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കാലത്ത് ചേളാരിയിൽ ഓട്ടോ ഡ്രൈവർ […]
Read more

പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50)ആണ് മരിച്ചത്. ഓട്ടോറിക്ഷ അഴുക്കു ചാലിലേക്ക് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് പുവത്താണി പള്ളിക്കുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലെ 3 യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
Read more

പെയിന്റ് ക്യാൻ റോഡിലേക്ക് വീണു; വഴുതി വീണ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

തൃശ്ശൂർ: കുന്നംകുളം– പട്ടാമ്പി റോഡിൽ റോയൽ ജ്വല്ലറിക്ക് മുൻവശത്ത് ഇന്ന് രാവിലെ 645 ഓടെ പെയിന്റ് നിറച്ച വലിയ ക്യാൻ റോഡിലേക്ക് വീണതിനെ തുടർന്ന് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് ഏകദേശം 20 ലിറ്റർ ശേഷിയുള്ള പെയിന്റ് ക്യാൻ മറിഞ്ഞുവീണത്. സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ ലോറി മുന്നോട്ട് പോയതോടെ, വീണ ക്യാനിൽ നിന്നുള്ള പെയിന്റ് റോഡിലാകെ ഒലിച്ചുപടർന്നു. ഒലിച്ച പെയിന്റിൽ കയറിയ രണ്ട് ബൈക്ക് യാത്രക്കാർ നിയന്ത്രണം നഷ്ടപ്പെടുത്തി തെന്നിവീണു. പരിക്കേറ്റവരെ ഉടൻ തന്നെ […]
Read more
Advertisement
WhiteswanTV Footer