Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബസ് ജീവനക്കാർ തമ്മിൽ തർക്കം; നടുറോഡിൽ ബസ് കൂട്ടിയിടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോഴിക്കോട് കോട്ടൂളിയിൽ നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ച് ജീവനക്കാർ. മുക്കം–അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന വടക്കേടൻ ബസിന്റെയും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഹസ്ബി ബസിന്റെയും ജീവനക്കാർ തമ്മിൽ ആണ് തർക്കമുണ്ടായത്.

കോട്ടൂളി സ്റ്റോപ്പിൽ എത്തിയപ്പോൾ ഹസ്ബി ബസ് പിന്നോട്ടെടുത്ത് വടക്കേടൻ ബസിൽ ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ സമയം ബസിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായും വീഡിയോയിൽ കാണാം.

സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. അപകടസാധ്യതയുണ്ടാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും സംഭവത്തിൽ കേസെടുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer