Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുബായിൽ വാഹനാപകടം; മലയാളി യുവതിയും അഞ്ച് വയസുകാരി മകളും മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ച് വയസുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ താമസിക്കുന്ന ആർഷ (35)യും ഏകമകൾ റൂഹിയുമാണ് മരിച്ചത്.

സാധനങ്ങൾ വാങ്ങാനായി ടൗണിലേക്ക് പോയ ആർഷ കാർ നിർത്തിയ ശേഷം മകളോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മറ്റൊരു വാഹനം ഇടിച്ചതെന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം.

ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്ന ആർഷ കുറെ വർഷങ്ങളായി ഭർത്താവ് നിഹിലിനൊപ്പം ദുബായിലായിരുന്നു താമസം. നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽ തന്നെയാണ് കഴിയുന്നത്. ആർഷയുടെ സഹോദരി അഷിത സമീപ ഫ്ലാറ്റിലായിരുന്നു താമസം.

സംഭവവിവരം അറിഞ്ഞതിനെ തുടർന്ന് ആർഷയുടെ അച്ഛൻ ടി.കെ. പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ടിൽ നിന്ന് ദുബായിലേക്ക് തിരിച്ചു.

Recent News

Advertisement
WhiteswanTV Footer