Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; വരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൂവാറ്റുപുഴ: അമേരിക്കയിലെ ജോര്‍ജിയയിൽ വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. അപകടത്തിൽ വരനായ ഡേവ് ഫിജി (26)യും പൈലറ്റും മരിച്ചു. വധു ജെസ്‌നി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിലെ ഫിജി ജോർജിന്റെയും ഫേബയുടെയും മകനാണ് ഡേവ് ഫിജി. ഡെൽറ്റ എയർലൈൻസിലെ പൈലറ്റായിരുന്ന ഡേവ് വിവാഹ സത്കാരത്തിന് ശേഷം വധുവിനൊപ്പം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയും മരച്ചില്ലയിൽ ഇടിച്ചതുമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.

അപകടത്തെ തുടർന്ന് ബോധരഹിതയായ ജെസ്‌നി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബോധം വീണ്ടെടുത്ത് ഹെൽപ്‌ലൈനിൽ വിവരം അറിയിച്ചത്. ഡേവിന്റെ സംസ്കാരം വ്യാഴാഴ്ച അറ്റ്‌ലാന്റയിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer