Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിക്കുമേൽ മേൽക്കൂരയുടെ പാളി പൊളിഞ്ഞുവീണു

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിൽ വിശ്രമിച്ചിരുന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമിയുടെ ശരീരത്തിലേക്കാണ് പാളി വീണത്. ഒന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള രോഗിവാർഡിലായിരുന്നു സംഭവം നടന്നത്. ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക് മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയാണ് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്ത് വീഴാതെയും ഗുരുതര പരിക്കുകൾ ഒഴിവായതായും അറിയിച്ചു. സമീപ […]
Read more

റോഡപകട നിവാരണത്തിന് കർമ്മ പദ്ധതികൾ വേണം: റാഫ്

മലപ്പുറം: പോലീസ്,മോട്ടോർ വാഹന,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിൽ അരിച്ചോൾ,പുത്തൂർ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ റോഡപകട നിവാരണ സംഗമവും റോഡ് സുരക്ഷാ ക്യാംപയിനും സംഘടിപ്പിച്ചു. അരിച്ചോൾ ഇറക്കം ആരംഭിക്കുന്ന സ്ഥലത്ത് നിന്നും താഴെ കോട്ടക്കൽ കയറ്റം വരെ വട്ടപ്പാറ മോഡൽ നാലുവരി ഫ്ലൈ ഓവർ പാത നിർമ്മിക്കലാണ് ആവശ്യം. സൈൻ ബോർഡുകൾ, റംബിൾ സ്ട്രിപ്പുകൾ, സീബ്രാ ലൈനുകൾ, ട്രാഫിക് […]
Read more

മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: മദ്യലഹരിയിൽ കുടുംബ വഴക്കിനെ തുടർന്ന് മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി മുള്ളമ്പാറ മരങ്ങാട്ടുപറമ്പിൽ ശശിയുടെയും, വിജയമ്മ യുടേയും മകൻ വിമൽ കുമാർ (36)മൃതദേഹമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയിലെ 20 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത് .ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ആർ കെ രമേഷിൻ്റെ നേതൃത്വത്തിൽ  ചാലക്കുടി നിലയത്തിലെ സ്കൂബാ ഡൈവർ മാരായ സന്തോഷ് കുമാർ പി എസ് നിമേഷ് ആർ. എം. ഇരിങ്ങാലക്കുട നിലയത്തിലെ സ്കൂബാ ഡൈവർ […]
Read more

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന-കളിയിക്കാവിള പാതയിലാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്. ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്താണ് ടയർ കടകൾക്കുള്ളിലേക്ക്‌ കയറിയത്. കടയിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, […]
Read more

അബദ്ധത്തിൽ തോക്കുപൊട്ടി അഭിഭാഷകന് ദാരുണാന്ത്യം

കോട്ടയം: സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം. ഉഴവൂർ ഒക്കാട്ട് അഡ്വ. ജോബി ജോസഫാണ് (56) മരിച്ചത്. പാലാ ബാറിലെ അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഉഴവൂർ പയസ്മൗണ്ട് നീരുട്ടി ഭാഗത്ത് നായാട്ട് നടത്തുന്നതിനിടയിൽ ജോബി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു. ഈ സമയം, തോളത്ത് സൂക്ഷിച്ചിരുന്ന തോക്ക് പൊട്ടി ചെവിയുടെ ഭാഗത്ത് പരിക്കേറ്റു. ശബ്ദംകേട്ട് ആളുകൾ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് […]
Read more

ചേളന്നൂർ കുമാരസ്വാമിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; യാത്രികർക്ക് പരിക്ക്

കോഴിക്കോട്: ചേളന്നൂർ കുമാരസ്വാമിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്. നരിക്കുനി ഭാഗത്തേക്കും കുമാരസ്വാമി ഭാഗത്തേക്കുമായി ഇരു ദിശകളിൽ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം. രാത്രി 8.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ചേളന്നൂർ പാലത്ത്, കല്ലുംപുറത്ത് താഴം സ്വദേശികൾക്കാണ് പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Read more

ഇരിട്ടിയിൽ എംഎസ്എഫ് നേതാവിന് നേരെ അക്രമം; കാലിന് വെട്ടേറ്റ മുഹമ്മദ് നൈസാം ആശുപത്രിയിൽ

കണ്ണൂർ: ഇരിട്ടി വിളക്കോട് ചാക്കാട് വെച്ച് എംഎസ്എഫ് ജില്ലാ ഭാരവാഹിക്കു നേരെ ക്രൂരമായ അക്രമം. എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.ബുള്ളറ്റിലും കാറിലുമായെത്തിയ സംഘം നൈസാമിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നൈസാമിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന നൈസാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.സംഭവത്തിന് പിന്നിൽ എസ്ഡിപിഐ (SDPI) […]
Read more

പതങ്കയിൽ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം

കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായെങ്കിലും മുക്കത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. കുന്നപ്പള്ളി മത്തായി, ബഥനി കോൺവെന്റ്, കുഴിമറ്റത്തിൽ ജോൺ എന്നിവരുടെ കൃഷി ഭൂമിയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമായി. മിനാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പുറകുവശത്തെ മതിൽക്കെട്ടിലാണ് കൂടുതലായി തീ പടർന്നത്. ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, കോടഞ്ചേരി എസ് ഐ ബെന്നി സി.ജെ,മുക്കം ഫയർഫോഴ്സ്,നാട്ടുകാർ എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.
Read more

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച്; മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അസീം ഓടിച്ച കാർ ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽ അസീം മരണപ്പെട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്‌ദുൽ […]
Read more

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. യ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി പഠനത്തിൽ മിടുക്കിയായിരുന്നു എന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ക്രിസ്തുമസ് അവധിക്കുശേഷം കുട്ടികൾ സ്കൂളിലെത്തിയ ആദ്യ ദിവസമായിരുന്നു […]
Read more
Advertisement
WhiteswanTV Footer