Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Breaking News

പാചക വാതക വില വര്‍ധന പ്രാബല്യത്തില്‍: വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ജനുവരി 1 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. എന്നാല്‍ 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ […]
Read more

പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന് സമീപം രാവിലെയായിരുന്നു അപക‌ടം. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠൻ […]
Read more

സ്വാഗതം 2026; പുതുവത്സരം ആഘോഷിക്കാൻ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

കോഴിക്കോട്: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വൻ ആഘോഷങ്ങളോടെ വരവേറ്റ് കോഴിക്കോട്. ക്ലോക്കിൽ സൂചികൾ 12 മണിയിലേക്ക് എത്തിയപ്പോൾ വലിയ ആരവങ്ങളോടെയാണ് ജനം 2026ന് സ്വാഗതമേകിയത്. ഹർഷാരവങ്ങൾക്കൊപ്പം ഹാപ്പി ന്യൂ ഇയർ വിളികൾ മുഴങ്ങി. ആടിയും പാടിയും പടക്കം പൊട്ടിച്ചും നഗരത്തിലെ പലഭാഗങ്ങളിലും ജനം പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തെ വരവേറ്റ് സംഗീത പരിപാടികൾ, ഡിന്നർ ഗാലകൾ, കരിമരുന്ന് പ്രയോഗം എന്നിവയും ഉണ്ടായിരുന്നു. മാനാഞ്ചിറ സ്‌ക്വയറിലും ബീച്ചിലും കുടുംബസമേതമാണ് ജനം ഒഴുകിയെത്തിയത്. ബീച്ചിലാണ് സാധാരണ മലബാറുകാർ പുതുവത്സരത്തെ വരവേൽക്കാറുള്ളതെങ്കിലും ഇത്തവണ […]
Read more

യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

കോഴിക്കോട്: കൈതപ്പൊയിൽ അപ്പാർട്ട്മെൻ്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ബെഡ് ഷീറ്റിൽ തൂങ്ങിയെന്ന് പറയുന്ന യുവതിയുടെ കാലുകൾ നിലത്ത് കുത്തിയ നിലയിൽ ആയിരുന്നെന്നും, കഴുത്തിൻ്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും, അടച്ചിട്ട വാതിൽ ചെറുതായി തള്ളിയപ്പോൾ തുറന്നതായും നാട്ടുകാർ പറഞ്ഞു. കാക്കൂർ സ്വദേശിനിയായ ഹസ്ന (34)നെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മക്കളുടെ മാതാവായ ഹസ്ന ഈങ്ങാപ്പുഴ വേനക്കാവ് സ്വാദേശിയും വിവാഹമോചിതനുമായ ആദിൽ ( 29 ) കൂടെ കുട്ടികളെ […]
Read more

എലോക്കരയിൽ വൻ തീപിടുത്തം

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ ഇന്നലെ രാത്രി വൻ തീപിടുത്തം, പ്ലാൻറും, കെട്ടിടവും കത്തിനശിച്ചു. മുക്കം, നരിക്കുനി, കോഴിക്കോട്, എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം പുലർച്ചെ വരെ തുടർന്നു 03:30 ഓടെയാണ് തീയണച്ചത്, ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. MRM Ecco solutions Pvt Ltd എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. മൂന്നു മണിക്കൂർ പിന്നിട്ടിട്ടും തീ അണക്കാൻ സാധിച്ചിരുന്നില്ല. തൊഴിലാളികൾ ഇല്ലാത്ത സമയം […]
Read more

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മലയാളി വൈദികന് ജാമ്യം

മുബൈ: നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ അറസ്റ്റിലായ സിഎസ്ഐ വൈദികന് ജാമ്യം. വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ 11 പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവർക്ക് മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ […]
Read more

ഇ ഡി റെയ്ഡിൽ 8. 80 കോടിയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി; സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഇ ഡി നടത്തിയ പരിശോധനയിൽ 8. 80 കോടി രൂപയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി. 35 കോടി രൂപയുടെ സ്വത്ത് സംബന്ധിച്ച രേഖകളും കണ്ടെത്തി. സർവ്വപ്രിയ വിഹാറിലെ വീട്ടിൽ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും കണ്ടെത്തിയത്. അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലായിരുന്നു പരിശോധന. ഇന്ദർജീത് സിങ് യാദവ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നോട്ടുകെട്ടുകൾ എണ്ണുന്നത് തുടരുകയാണെന്ന് ഇഡി അറിയിച്ചു. […]
Read more

പുതുവര്‍ഷാഘോഷം ആഘോഷിക്കാൻ കൊച്ചി റെഡി; വാട്ടർ മെട്രോ സർവീസ് 7 മണി വരെ

കൊച്ചി: പുതുവര്‍ഷാഘോഷത്തിന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്ക് യാത്രയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കൊച്ചി വാട്ടർ മെട്രോ. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം രാത്രി ഏഴ് മണി വരെയാണ് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വ്വീസ് അനുവദിച്ചിരിക്കുന്നത്. അതിനുശഷം രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി- ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍- ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് […]
Read more

രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുതത്തു

ജയ്പൂർ: രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു.150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും ഒപ്പം പിടികൂടിയിട്ടുണ്ട്. ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു അമോണിയം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേന്ദ്ര, സുരേന്ദ്ര മോചി എന്നിവരാണ് പിടിയിലായത്. ഏതെങ്കിലും തരത്തില്‍ അധികൃതമായി ഖനനം നടത്താൻ കൊണ്ടുപോയതാണോ അമോണിയം നൈട്രേറ്റ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Read more

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടു. മഴയെ തുടര്‍ന്ന് വിവിധ റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായി. വടക്കൻ- കിഴക്കൻ എമിറേറ്റുകളിൽ മഴ കനത്തതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദുബായ്, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പർവ്വതങ്ങളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് റോഡുകളിലെത്തിയതോടെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഗതാഗതം താറുമാറായി. ഒട്ടേറെ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ഫുജൈറയിൽ മസാഫി, ആസ്മ, മുർബാദ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix