റോബോട്ടിക്സ് പഠനത്തിനായി ‘റോബോത്സവ്’ അവതരിപ്പിച്ച് വി ഫൗണ്ടേഷനും എറിക്സണും
കൊച്ചി: വിദ്യാർത്ഥികളിൽ റോബോട്ടിക്സ്, നിർമ്മിത ബുദ്ധി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വോഡഫോൺ ഐഡിയയുടെ സിഎസ്ആർ വിഭാഗമായ വി ഫൗണ്ടേഷനും എറിക്സണും ചേർന്ന് ‘റോബോത്സവ്’ എന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര-സാങ്കേതിക-എഞ്ചിനീയറിംഗ്-ഗണിത മേഖലകളോട് താല്പര്യവും നവീകരണ ചിന്തയും വളർത്താനാണ് ഈ ഇന്റർ-സ്കൂൾ റോബോട്ടിക്സ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. റോബോട്ടിക്സ് ലാബ് പ്രോഗ്രാമിന്റെ ഭാഗമായി വിജ്ഞാന പങ്കാളിയായ മൊയിനി ഫൗണ്ടേഷനുമായി സഹകരിച്ചാണ് https://robotsav.org/ എന്ന വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. റോബോട്ടിക്സ്, 3ഡി പ്രിന്റിംഗ്, പ്രോഗ്രാമിംഗ്, വെർച്വൽ റിയാലിറ്റി, […]
Read more