Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണിന്റ പേരിലായിരുന്നു വെബ്‌സൈറ്റിനെ വിലക്കിയിരുന്നത്. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് ഉത്തരവ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്ന ചിത്രമാണ് വികടൻ പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് […]
Read more

ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’: കമൽ ഹാസൻ

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സിനിമാതാരം കമല്‍ ഹാസന്‍.ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’ ആണ് എന്ന് കമല്‍ ഹാസന്‍ പറഞ്ഞു .ഇതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത് എന്നും കമൽ ഹാസൻ വ്യക്തമാക്കി. എം.കെ സ്റ്റാലിന്റെ 2019ലെ ‘ഹിന്ദിയ’ എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ ഇടപെടല്‍. എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം.തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ മുന്‍പും […]
Read more

ടിവികെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കും വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോർ

തമിഴക വെട്രി കഴകം പാർട്ടിക്ക് നല്ല ജയസാധ്യത ഉണ്ടെന്നും വിജയിയുടെ ആരാധകരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്നും തിരഞ്ഞെടുപ്പുതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കൂടാതെ തമിഴക വെട്രി കഴകം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി.ഡിഎംകെയെ വിമര്‍ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി . തമിഴ്‌നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം വിജയെപ്പോലൊരു […]
Read more

മദ്യപിച്ച് വാഹനാപകടം: നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും ഇൻഷുറൻസ് കമ്പനിക്ക് ഒഴിവാകാനാകില്ല

ചെന്നൈ: വാഹനാപകട സമയത് വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് ഒഴിയാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. രണ്ടുവർഷം മുൻപ്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച സമാനവിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ഉത്തരവ്. അശ്രദ്ധമായി വാഹനം ഓടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് കോടതിവിധി. 37 വയസ്സുള്ള കുടുംബനാഥന്റെ മരണത്തിൽ 65 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 27,65,300 രൂപ നൽകാനാണ് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ […]
Read more

ബിജെപിയിൽ വിട്ട രഞ്ജന നാച്ചിയാര്‍ ഇനി ടിവികെയിലേക്ക്

ചെന്നൈ:ബിജെപിയിൽ നിന്ന് പടിയിറങ്ങിയ രഞ്ജന നാച്ചിയാര്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നയങ്ങളിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയിൽ നിന്ന് രഞ്ജനയുടെ പടിയിറക്കം.ബുധനാഴ്ച രാവിലെ ചെന്നൈക്കടുത്തുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വിജയ് സംഘടിപ്പിച്ച ടിവികെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത രഞ്ജന നാച്ചിയാര്‍ തന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം ടിവികെ ആണെന്ന് വ്യക്തമാകുകയായിരുന്നു . അടുത്ത എംജിആര്‍ ആണ് വിജയ് എന്നും തമിഴകത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയെന്നും രഞ്ജന പ്രകീര്‍ത്തിച്ചു. […]
Read more

മാവോവാദി സന്തോഷ് പിടിയിൽ

ഹൊസൂർ: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടി. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അം​ഗമായിരുന്നു. വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ് സന്തോഷ്. കേരളത്തിൽ നിന്നുള്ള എ.ടി.എസ്. സംഘം തമിഴ്നാട്ടിലെ ഹുസൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Read more

വികടന്റെ വെബ്സൈറ്റ് കേന്ദ്രം ബ്ലോക്ക് ചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്രത്തിന് പിന്നാലെ നടപടി

ചെന്നൈ: പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്ര വന്നതിനുപിന്നാലെ വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെയാണ് ബിജെപി തമിഴ്നാട് ഘടകം വൈകീട്ട് കേന്ദ്രമന്ത്രി എൽ. മുരുഗന് പരാതി നൽകിയത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. പിന്നാലെ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണെന്ന് എൽ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനമാണെന്നാണ് തമിഴ്‌‌നാട്ടിലെ ബിജെപി നേതാക്കൾ പ്രതികരിച്ചത്. അതെസമയം ലോകം മോദിയുടെ ഭരണമികവ് […]
Read more

വിജയ്ക്ക് വൈ-കാറ്റഗറി സുരക്ഷ; ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡി.എം.കെ

ചെന്നൈ: തമിഴക വെട്രിക്കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയത് ബി. ജെ .പി യുടെ രാഷ്ട്രീയ നീക്കമെന്ന് അണ്ണാ ഡി.എം.കെ. മുതിര്‍ന്ന നേതാവ് കെ. പി. മുനുസാമി. എന്തിനു വേണ്ടിയാണ് വിജയ്ക്ക് സുരക്ഷ നല്‍ക്കുന്നതെന്ന് അറിയില്ല. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സുരക്ഷനല്‍കണം. എന്നാൽ ഈ തീരുമാനം വിജയിയെ സന്തോഷിപ്പിക്കാൻ വേണ്ടി ബി.ജെ.പി നടത്തുന്ന നീക്കമാണെന്നും മനുസ്വാമി കൂട്ടിച്ചേർത്തു. വിജയ് രാഷ്ട്രീയത്തില്‍ എത്തിയതിനു ശേഷമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. അതുപോലെ […]
Read more

പ്രണയബന്ധത്തെ എതിര്‍ത്തു; യുവാവ് കാമുകിയുടെ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ചെന്നൈ: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. ഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയാണ്. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം നിരന്തരം ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നെങ്കിലും മൈഥിലി ഈ ബന്ധത്തെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇതേചൊല്ലി മൈഥിലി മകളുമായി […]
Read more

ബിജെപിയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി പറഞ്ഞു; വെളിപ്പെടുത്തി ഡിഎംകെ

കേന്ദ്ര സർക്കാരിനെതിരെയുള്ള എം കെ സ്റ്റാലിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡിഎംകെ. ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്നും എൻഡിഎയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെന്നും പാർട്ടി ഖജാൻജിയും എംപിയുമായ ടിആർ ബാലുവിന്റെ വെളിപ്പെടുത്തി. ഈ കാര്യം കഴിഞ്ഞദിവസം കാഞ്ചീപുരത്ത് പാർട്ടി പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബാലു അവകാശപ്പെട്ടത്. തേൻപുരട്ടിയ വിഷമെന്നാണ് മോദിയുടെ വാക്കുകളെ ബാലു വിശേഷിപ്പിച്ചത്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്‌തു. വിദ്യാഭ്യാസ മേഖലയിൽ തമിഴ്‌നാടിനു കിട്ടേണ്ട വിഹിതം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix