Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

തമിഴ്നാട് ബിജെപിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തെരഞ്ഞെടുത്തത്.വാനതി ശ്രീനിവാസൻ, കെ. അണ്ണാമലൈ, പൊൻ രാധാകൃഷ്‌ണൻ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ചത്. ചെന്നൈയില്‍ പാർട്ടി ആസ്ഥാനമായ കമലാലയത്തില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. നിലവില്‍ തിരുനെല്‍വേലി എംഎല്‍എ ആണ് നൈനാർ നാഗേന്ദ്രൻ. നേരത്തെ എഐഎഡിഎംകെയില്‍ പ്രവർത്തിച്ച നൈനാർ നാഗേന്ദ്രൻ ജയലളിത മന്ത്രിസഭയില്‍ അംഗമായിരുന്നു. 2020 ല്‍ ആണ് അദ്ദേഹം ബിജെപിയില്‍ ചേർന്നത്.
Read more

അണ്ണാമല പുറത്തേക്ക്; തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പി സഖ്യത്തിൽ

ചെന്നൈ: തമിഴ്നാട് പിടിക്കാൻ കച്ചമുറുക്കി ബിജെപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ഒന്നിച്ച്‌ ജനവിധി തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അണ്ണാ ഡി.എം.കെ നേതാവും മുൻമുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമിയായിരിക്കും എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ചെന്നൈയില്‍ ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെ.യുടെയും നേതാക്കള്‍ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് സഖ്യ തീരുമാനമുണ്ടായത്.അണ്ണാമലയ്ക്ക് പകരം നൈനാർ […]
Read more

തമിഴ്‌നാട് ബിജെപിക്ക് പുതിയ മുഖം; കെ അണ്ണാമലൈയുടെ സീറ്റ് ഇനി നൈനാര്‍ നാഗേന്ദ്രന്

ചെന്നൈ: തമിഴ്നാട്ടില്‍ നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്. പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ കെ അണ്ണാമലൈയോടൊപ്പമാണ് പത്രിക നല്‍കാന്‍ നൈനാര്‍ എത്തിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് ഉണ്ടാകും. എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്നു നൈനാര്‍ 2017-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പത്ത് വര്‍ഷമായി ബിജെപി അംഗം ആയിരിക്കണമെന്ന നിബന്ധനയില്‍ […]
Read more

ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഐപിഎല്‍ 18-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. നായകൻ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. കൈമുട്ടിന് പൊട്ടലുണ്ടായ റുതുരാജ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ധോണി നായകനാകുന്ന കാര്യം അറിയിച്ചത്. സീസണില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു മത്സരങ്ങളില്‍ കളിച്ച ചെന്നൈയ്ക്ക് […]
Read more

കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകൾ മരിച്ച നിലയില്‍

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകൾ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും താമസിച്ചിരുന്ന കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരില്‍ പ്രവർത്തിച്ചിരുന്ന ബേക്കറിയുടെ ഉടമകളായിരുന്നു രണ്ടുപേരും. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഇവരെ അന്വേഷിച്ച്‌ വിശ്വനാഥപുരത്തെ വീട്ടില്‍ എത്തികയായിരുന്നു. […]
Read more

ഉദ്ഘാടനത്തിനു പിന്നാലെ പാമ്പന്‍ പാലം തകരാറിലായി

രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ച പാമ്പന്‍ പാലം ഉദ്ഘാടനത്തിനു പിന്നാലെ തകരാറിലായി. തീരസംരക്ഷണ സേനയുടെ ചെറിയ കപ്പല്‍ പാലത്തിനടിയിലൂടെ കടത്തിവിടാനായി ഉയര്‍ത്തിയ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍.ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തിനായിരുന്നു പ്രശ്‌നം. എന്നാല്‍ വേഗം തന്നെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പാലം പൂര്‍വ്വസ്ഥിതിയിലേക്കാക്കുകയായിരുന്നു.
Read more

വഖഫ് ബില്ലിനെ നിയമപരമായി നേരിടാന്‍ ഡിഎംകെ

ചെന്നൈ: ലോക്‌സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ നിയമസഭയിൽ അറിയിച്ചു. ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു വ്യാഴാഴ്ച സഭയില്‍ എത്തിയത്. വഖഫ് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയ കാര്യം പരാമർശിച്ച സ്റ്റാലിൻ ബിജെപി ഒഴികെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ബില്‍ രാജ്യത്തെ മതസൗഹാര്‍ദത്തെ ഇല്ലാതാക്കുമെന്നും മുസ്ലിം സമുദായത്തെ […]
Read more

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 811 പ്രതിനിധികള്‍ പങ്കെടുക്കും

മധുര: സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കേരളത്തിന് തൊട്ടരികിലാണെങ്കിലും സിപിഎമ്മിന് അത്ര വളക്കൂറുള്ള മണ്ണല്ല തമിഴ്‌നാട്. പാര്‍ട്ടി എംപിയും അല്‍പം സംഘടാനാ ശക്തിയും ഉള്ള മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ സിപിഎം സംഘടനാപരമായി ലക്ഷ്യമിടുന്നത് തമിഴ്‌നാട്ടില്‍ പാര്‍ട്ടി കരുത്ത് അര്‍ജിക്കുക എന്നതാണ്. 2008 ഏപ്രിലില്‍ നടന്ന […]
Read more

മ്യാൻമർ ഭൂകമ്പം: മരണം 2056 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നയ്പിഡോ: മ്യാൻമറിലെ തീവ്ര ഭൂകമ്പത്തിൽ മരണസംഖ്യ 2056 ആയി ഉയർന്നു. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്, ഇതുവരെ 270 പേരെ കണ്ടെത്താനുണ്ട്. റെയിൽവേയും വിമാന സർവീസുകളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ത്യ, ചൈന, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിരുന്നുവെങ്കിലും, ഇത് എല്ലാ ബാധിത മേഖലകളിലേക്കും എത്തിച്ചേരാനായിട്ടില്ല. “ഓപ്പറേഷൻ ബ്രഹ്മ”യുടെ ഭാഗമായി ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇന്ത്യയുടെ നാലു കപ്പലുകൾ അവശ്യ സാധനങ്ങളുമായി മ്യാൻമറിലേക്ക് എത്തിച്ചിരിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ താത്കാലിക ആശുപത്രികൾ ഒരുക്കാനുള്ള […]
Read more

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്.പതിനെട്ടോളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1999ല്‍ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹല്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് മനോജ് എത്തുന്നത്. സമുദ്രം, കടല്‍പ്പൂക്കള്‍, അല്ലി അർജുന, ഈര തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തെത്തുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു. 2023ല്‍ പിതാവ് ഭാരതിരാജയ്ക്കൊപ്പം ‘മാർഗഴി തിങ്കള്‍’ എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്നത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix