Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

വിവാഹമോചനത്തിന് അപേക്ഷ നൽകി ജി.വി പ്രകാശും സൈന്ധവിയും

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത് കഴിഞ്ഞ മേയിലാണ്. ഇപ്പോഴിതാ 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ജി.വി പ്രകാശ് കുമാറും സൈന്ധവിയും. ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. കോടതിയില്‍ ജി.വി. പ്രകാശും സൈന്ധവിയും ഒരുമിച്ചെത്തിയാണ് അപേക്ഷ നല്‍കിയത്. ഇതിന് ശേഷം തിരിച്ചുമടങ്ങിയതും ഒരുമിച്ച് തന്നെയാണ്. ഇത് ആരാധകർക്കിടയിൽ ചർച്ചയായി. ചെറുപ്പംമുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. വളരെക്കാലത്തെ പ്രണയത്തിന് ശേഷം […]
Read more

ആവേശത്തിൽ ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ, രോഹിതും ധോണിയും നേർക്കുനേർ

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ്. രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോര്. സഞ്ജു സാംസണ് പകരം റിയാന്‍ പരാഗിന് കീഴിലായിരിക്കും ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിറങ്ങുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. […]
Read more

തമിഴ്നാട്ടിൽ ഗുണ്ടാനേതാവിനെ നടുറോട്ടിൽ വെട്ടിക്കൊന്നു

ഇറോഡ് : സേലം-കോയമ്പത്തൂർ ദേശീയപാതയില്‍ നടുറോഡില്‍ കാർ തടഞ്ഞ് നിർത്തി ഭാര്യയുടെ മുന്നില്‍വെച്ച്‌ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കുപ്രസിദ്ധ ഗുണ്ടയായ ചാണക്യ എന്നറിയപ്പെടുന്ന ജോണ്‍ എന്നയാളെയാണ് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ നാല് പേർ പിടിയിലായി. ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. രക്ഷപെട്ട പ്രതികള്‍ക്കായി ചിത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേലത്തെ പൊലീസ് സ്റ്റേഷനില്‍ ഒപ്പുവെച്ച്‌ മടങ്ങുമ്പോഴായിരുന്നു ജോണിനെ ഇവർ കൊലപ്പെടുത്തുന്നത്. ഈറോഡ് ടൗണിലെ ദേശീയപാതയില്‍ വെച്ച്‌ വാഹനം തടഞ്ഞുനിർത്തി ശേഷം വാഹനം […]
Read more

സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രിയിൽ

ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹമാനെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച റഹമാന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയാൽ മാത്രമേ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
Read more

വന്യമൃഗ ആക്രമണം; അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു

ഊട്ടി : ഊട്ടിയില്‍ മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്പത്തിയഞ്ചുകാരി വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു .കടുവയാണ് ഇവരെ ആക്രമിച്ചതെന്ന് സംശയത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. ഇന്നലെ മുതലാണ് അഞ്ജലൈ എന്ന അമ്പത്തിയഞ്ചുകാരിയെ കാണാതായത് , തുടർന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത് . മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികളും […]
Read more

‘വെള്ളിത്തിര’; യൂട്യൂബ് ചാനലുമായി നിർമാതാക്കളുടെ സംഘടന

പുതിയ യുട്യൂബ് ചാനൽ ആരംഭിക്കാൻ ഒരുങ്ങി നിർമാതാക്കളുടെ സംഘടന. സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും. ‘വെള്ളിത്തിര’ എന്നാണ് ഉടൻ പ്രവർത്തനമാരംഭിക്കുന്ന യുട്യൂബ് ചാനലിന്റെ പേര്. ആദ്യമായി ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ് നടക്കുന്നത്. താരങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് അസോസിയേഷൻ ചിത്രങ്ങളും നിർമാണച്ചെലവും വരുമാനവും പുറത്തിറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിൽ തർക്കം ഉണ്ടാവുകയും അത് വിവാദമാവുകയും […]
Read more

മത്സ്യത്തൊഴിലാളികൾക്കായി ആദ്യ സമരത്തിന് ഒരുങ്ങി ടിവികെ നേതാവ് വിജയ്

ചെന്നൈ : തമിഴ് നാട്ടിലെ മത്സ്യത്തൊഴിലാളിക്കൾക്കായി ആദ്യ സമരത്തിന് ഒരുങ്ങി തമിഴക വെട്രി കഴകം നേതാവും സിനിമ താരവുമായ വിജയ്. രാഷ്ട്രീയ പ്രേവേശനത്തിന് ശേഷമുള്ള ടിവികെയുടെ ആദ്യ സമരമാണ് ഇത്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് വിജയുടെ ആദ്യ സമരം. ഇതിനായി കടലൂരില്‍ വലിയ പ്രതിഷേധസമ്മേളനം നടത്താനാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സമ്മേളനത്തിന് അനുമതിതേടി പോലീസിന് അപേക്ഷ സമർപ്പിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചെന്നൈയിലെ പരന്തൂർ വിമാനത്താവളപദ്ധതിക്കുനേരേ പ്രതിഷേധിക്കുന്ന നിവാവാസികളെ […]
Read more

ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രണവ് വെങ്കടേഷിന് കിരീടം

പെട്രോവാക്: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. മോണ്ടെനെഗ്രോയിലെ പെട്രോവാ ക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ 18 വയസുകാരൻ പ്രണവ് വെങ്കടേഷിന് കിരീടം.11 മത്സരങ്ങളിൽ ഒമ്പത് പോയിൻ്റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. 17 വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്. 63 രാജ്യങ്ങളിൽ നിന്നായി 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്.
Read more

എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

ചെന്നൈ: മദ്യവില്‍പ്പനയില്‍ കുത്തകയുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനിലെ ക്രമക്കേടുകളിൽ തമിഴ്നാട് എക്സൈസ് മന്ത്രിയുടെ വീട്ടിൽ റെയ്ഡ്. എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തിയത് .സെന്തില്‍ ബാലാജിക്ക് ബന്ധമുള്ള സ്ഥലങ്ങളിലും പരിശോധനയുണ്ട്. 10 സ്ഥലങ്ങളില്‍ ഇഡി സംഘങ്ങള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. 2024 സെപ്റ്റംബറില്‍ സുപ്രീം കോടതി ബാലാജിക്ക് ഗതാഗത വകുപ്പിലെ നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ബാലാജിയെ വൈദ്യുതി, മദ്യനിരോധന, എക്സൈസ് […]
Read more

പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ചെന്നൈ: പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോകനായകിയുടെ കാമുകനായ അബ്ദുല്‍ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുല്‍ത്താന (22), ആർ.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ അസീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് വർഷങ്ങള്‍ക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടതും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്തത്. വിവാഹം ചെയാമെന്ന വാഗ്ദാനം വിശ്വസിച്ച്‌ ലോകനായകി മതം മാറുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ലോകനായകിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix