Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

സതീശൻ യോഗ്യൻ, കാൽക്കുലേഷൻ കിറുകൃത്യം: കല്പറ്റ നാരായണൻ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കവി കല്പറ്റ നാരായണൻ രംഗത്തെത്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം വൈകുന്നത് ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയം അപ്രതീക്ഷിതമല്ലെന്നും ജനങ്ങൾ ആഗ്രഹിച്ച മാറ്റത്തിന്റെ ഫലമാണിതെന്നും കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. വലിയ ഭൂരിപക്ഷം നൽകിയ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശൻ മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]
Read more

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനം കഴിഞ്ഞു ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും തീരുമാനമായില്ല. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാത്രം ചർച്ചയായിരുന്ന മുഖ്യമന്ത്രിയും കസേരയും അവസാന ഘട്ടത്തിൽ തെരുവിലേക്കും ഇറങ്ങിയിരുന്നു. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുകയാണ് മുസ്ലിം […]
Read more

ഇടതുവോട്ടുകൾ ചോർന്നത് യുഡിഎഫിലേക്ക് സിപിഐ

തിരുവനന്തപുരം: സിപിഐ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് വോട്ടുകൾ ബിജെപിയിലേക്കല്ല, യുഡിഎഫിലേക്കാണ് ചോർന്നതെന്ന് സിപിഐ വിലയിരുത്തൽ. ന്യൂഡൽഹിയിൽ നടന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിലാണ് ഈ വിലയിരുത്തൽ അവതരിപ്പിച്ചത്. ബിജെപി കേരളത്തിൽ മൂന്ന് സീറ്റുകൾ നേടിയതിനെ കുറിച്ച് യോഗത്തിൽ ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ബിഹാർ, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ ഉണ്ടായതുപോലെ കേരളത്തിലും ഇടത് വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോയോയെന്ന സംശയവും ചിലർ ഉന്നയിച്ചു. ഇതിന് മറുപടിയായി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ കെ പ്രകാശ് ബാബു കേരളത്തിലെ […]
Read more

കെ.സി. വന്നാൽ കൂട്ടരാജി; വാർഡ് കോൺഗ്രസ് കമ്മിറ്റി

കോഴിക്കോട്: കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്ന ചർച്ചകൾക്കിടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. വി ഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് 102 സീറ്റുകൾ നേടി വിജയിച്ചതെന്നും, അതിനാൽ അദ്ദേഹത്തെ മറികടന്ന് മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത് ജനവിധിക്കെതിരാണെന്നും കോഴിക്കോട് കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ വാർഡ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ വി.ഡി. സതീശനെതിരെ പ്രവർത്തിച്ച എംഎൽഎമാരുടെ നടപടി പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിയായ […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; നാളെ പാണക്കാട്ട് മുസ്ലിം ലീഗിന്റെ നേതൃയോഗം

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃയോഗം ബുധനാഴ്ച ചേരും. രാവിലെ 10 മണിക്ക് പാണക്കാട്ടിലാണ് യോഗം നടക്കുക. ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പരിഗണിക്കും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ തീരുമാനമെടുക്കാത്തതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നാണ് സൂചന. നേരത്തേ എഐസിസി […]
Read more

മുഖ്യമന്ത്രി ചർച്ച; ഇത് ജനങ്ങളോടുള്ള നിതി നിഷേധം: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിപ്പിലൂടെ കോൺഗ്രസ് ജനങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ജനങ്ങൾ അധികാരത്തിലേറ്റിയ ശേഷവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം നീളുന്നത് ജനങ്ങളോടുള്ള നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടർച്ച നഷ്ടപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാകുകയാണെന്നും അദ്ദേഹം വിമർശിച്ചു. സംഘടനാ ഭാരവാഹികൾ നൽകുന്ന പട്ടിക അനുസരിച്ച് ഉദ്യോഗസ്ഥരെ വ്യാപകമായി മാറ്റുകയാണെന്നും ചില ഉദ്യോഗസ്ഥരെ നിർബന്ധിത അവധിയിലേക്ക് അയക്കുന്നതായും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ […]
Read more

വിലക്ക് മറികടന്ന് നേതാക്കൾക്ക് വീണ്ടും ഫ്ളെക്സ്

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് വീണ്ടും നേതാക്കൾക്ക് ഫ്‌ളെക്‌സുമായി അണികൾ രംഗത്ത്. എറണാകുളം പള്ളുരുത്തിയിൽ വി.ഡി. സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്‌ളെക്‌സ് ഉയർന്നിട്ടുണ്ട്. കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം മാറി, ഇപ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടാണ്, ടീം യുഡിഎഫ് ആണെന്ന തരത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് സംസാരിച്ചിരുന്നത്. മാത്രമല്ല, നേതാക്കൾക്കായി ഇനി ഫ്‌ളെക്‌സുകൾ സ്ഥാപിക്കരുത് എന്ന് ഹൈക്കമാൻഡും മുതിർന്ന നേതാക്കളും നിർദേശം നൽകിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് കൊച്ചി […]
Read more

കണ്ണൂരിൽ വീണ്ടും കെസിയുടെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ കെസി വേണുഗോപാലിനെതിരെ കണ്ണൂരിൽ പ്രതിഷേധം. പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്ലെക്സിൽ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ കെസി വേണുഗോപാലിന്റെ ചിത്രത്തിൽ മാത്രമാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഹൈക്കമാൻഡ് ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടും ചില സ്ഥലങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്. എറണാകുളം […]
Read more

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾകലഹം തുടരുന്നതിനിടെ, ഹൈക്കമാൻഡിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും വി ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് കൊല്ലത്ത് പ്രത്യക്ഷപ്പെട്ടു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണിത് സ്ഥാപിച്ചതെന്നാണ് വിവരം. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും വി ഡി സതീശന്റെ ചിത്രവും മാത്രമാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബോർഡ് സ്ഥാപിച്ചതാര് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. […]
Read more

വിജയ്ക്കൊപ്പമുള്ള രാഹുലിന്റെ റീലും ചിത്രവും ഇൻസ്റ്റഗ്രാം നീക്കംചെയ്തു

ന്യൂഡൽഹി: വിജയ്‌ക്കൊപ്പം രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രവും റീലും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഐഎൻസി രംഗത്ത്. കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയിരുന്നു. ചടങ്ങിനിടെ വിജയ്‌ക്കൊപ്പമുള്ള ചിത്രവും റീലും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. റീലിന് ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ വ്യൂസും ചിത്രത്തിന് 46 മില്യൺ വ്യൂസും ലഭിച്ചിരുന്നു. പിന്നാലെയാണ് ഇൻസ്റ്റഗ്രാം ഈ പോസ്റ്റുകൾ ബ്ലോക്ക് ചെയ്തത്. […]
Read more
Advertisement
WhiteswanTV Footer