Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

എറണാകുളം: ലൈംഗികാതിക്രമ കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സംവിധായകൻ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ചിദംബരത്തിനെതിരെ സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീയെ മോശമായി സ്പർശിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2022-ൽ എളംകുളത്തെ തന്റെ ഫ്ലാറ്റിൽ യുവതിയെ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയതായാണ് പരാതിയിൽ പറയുന്നത്. മൊഴി രേഖപ്പെടുത്തിയതിനു […]
Read more

ക്ഷേത്രത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട് ഉത്സവത്തിനിടെ കൂട്ടത്തല്ല്

കോഴിക്കോട്: ക്ഷേത്രത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്സവത്തിനിടെ കൂട്ട അടി. കഴിഞ്ഞദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്തെ കൊയ്യേരി ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം.ക്ഷേത്രത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ട രണ്ട് വിഭാഗങ്ങൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഉത്സവം നടക്കുന്നതിനിടെ ചില ചടങ്ങുകൾ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരസ്പരം കയ്യാങ്കളിയും അസഭ്യവർഷവും ഉണ്ടായി. തുടർന്ന് പോലീസ് എത്തി ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിയാണ് ഉത്സവ പരിപാടികൾ തുടർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
Read more

സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസിന്റെ കണ്ണാടിതകർത്ത് പോലീസുകാരൻ

ചേർത്തല: സ്‌കൂട്ടറിന് കടന്നുപോകാൻ വഴിവിട്ടില്ലെന്ന തർക്കത്തെ തുടർന്ന് പോലീസുകാരൻ കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ചതായി പരാതി. ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ രാത്രി ഏഴോടെയായിരുന്നു സംഭവം. പോലീസുകാരൻ ഭാര്യയും കുഞ്ഞും കൂടെയെത്തിയായിരുന്നു അക്രമം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പോലീസിൽ പരാതി നൽകി. മതിലകം മുതൽ സ്‌കൂട്ടർ ബസിന് മുന്നിൽ തടസ്സമുണ്ടാക്കുന്ന രീതിയിൽ ഓടിച്ചതായും ബസിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതിയോടൊപ്പം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനെയാണ് ആക്രമിച്ചത്. […]
Read more

കോഴിക്കോട് ഉത്സവ പറമ്പില്‍ മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പിലാശ്ശേരിയിലെ ഉത്സവപ്പറമ്പില്‍ നിന്ന് മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ്. കളരിക്കണ്ടി സ്വദേശി ബാബു ആണ് മരിച്ചത്. തലയില്‍ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്സവപ്പറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ ചിലര്‍ ഉത്സവപ്പറമ്പില്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ […]
Read more

കുളിക്കടവിൽ വീട്ടമ്മയെ പീഡിപ്പിച്ച് മുക്കിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ആലപ്പുഴ: കുളിക്കടവിൽ 56-കാരിയായ വീട്ടമ്മയെ ആക്രമിച്ച് പീഡനത്തിനിരയാക്കിയ ശേഷം പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പരുമല കോട്ടക്കമാലി സ്വദേശിയായ സബിർ ആണ് കേസിലെ പ്രധാന പ്രതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളിക്കടവിൽ തുണി നനയ്ക്കാൻ എത്തിയ വീട്ടമ്മയെ സബിർ ആക്രമിച്ച ശേഷം പീഡനത്തിനിരയാക്കുകയും പിന്നീട് പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് […]
Read more

കോഴിക്കോട് പള്ളിയിലെ തീപിടിത്തം: ഒഡിഷ സ്വദേശി പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിയാർക്ക് പള്ളി വളപ്പിലെ മതബോധന ഓഫിസിനും പള്ളി വികാരിയുടെ കാറിനും തീയിട്ട സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ഒഡിഷ സ്വദേശിയായ ജയന്ത് നായകാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം നടന്നത്. ചെമ്മനങ്ങാട്‌ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി പള്ളി വളപ്പിൽ കയറി പള്ളിയുടെയും പള്ളിമേടയുടെയും വാതിലുകൾ തള്ളിനോക്കുകയും പിന്നീട് […]
Read more

യുകെ വിസ തട്ടിപ്പ്; നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം പിഴയും

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സിനിമാ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൂടാതെ 66.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ട് കേസുകളിലായി കൊച്ചിയിലെ പിഎംഎൽഎ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവും മുളംതുരുത്തി സ്വദേശികളായ ദമ്പതികളായ ബിജു വർഗീസും ഡാർലി ബിജുവും നൽകിയ പരാതികളിലാണ് കോടതി നടപടി. രാജേഷ് മാത്യുവിൽ നിന്ന് യുകെ വിസ നൽകാമെന്ന വാഗ്ദാനത്തിൽ 2011ൽ രണ്ട് […]
Read more

സോളോ ട്രിപ്പിനിടെ ടാക്സി ഡ്രൈവറിന്റെ ക്രൂരത; രാത്രി മുഴുവൻ വനത്തിൽ ഒളിച്ചിരുന്ന് യുവതി

ദെഹ്‌റാദൂൺ: ഒറ്റയ്ക്കുള്ള യാത്രയ്ക്കിടെ ടാക്‌സി ഡ്രൈവറുടെ ബലാത്സംഗശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ യുവതി ഒരുരാത്രി മുഴുവൻ വനത്തിനുള്ളിൽ ഒളിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പത്‌വദാംഗർ മേഖലയിലെ വനത്തിനുള്ളിലാണ് പരിക്കേറ്റനിലയിൽ യുവതി രാത്രിമുഴുവൻ കഴിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. യുവതിയെ പീഡിപ്പിക്കാൻശ്രമിച്ചതിനും കൊള്ളയടിച്ചതിനും ടാക്‌സി ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ്‌ചെയ്തു. പൈൻസ് ഭാവലി റോഡ് സ്വദേശിയായ ദീപക് സിങ് ബോറ(39)യാണ് അറസ്റ്റിലായത്. ഡൽഹിയിൽനിന്നുള്ള 31-കാരിക്കാണ് നൈനിറ്റാളിലേക്കുള്ള യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. വ്യാഴ്ച പുലർച്ചെയാണ് കഥ്‌ഘോഡാമിൽനിന്ന് യുവതി നൈനിറ്റാളിലേക്ക് ടാക്‌സി കാറിൽ യാത്രതിരിച്ചത്. പുലർച്ചെ ഒന്നരയോടെ യാത്രയ്ക്കിടെ […]
Read more

കർണാടകയിലെ സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസുകാരൻ സഹപാഠിയെ അടിച്ചുകൊന്നു

ബെംഗളൂരു: ബെല്ലാരി ജില്ലയിലെ ഗുരുകുല റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. സംഭവത്തിൽ ഒരു വിദ്യാർഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ച ശേഷം വിദ്യാർഥികൾ ഉറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥി ഇരുമ്പുവടിയുമായി ഡോർമിറ്ററിയിൽ കയറി എട്ടോളം വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളിലൊരാൾ മരിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. വിദ്യാർഥികളെ ആക്രമിച്ചതിന് […]
Read more

അസഭ്യ കമന്റ്; എംഎൽഎ യു എ ലത്തീഫിന്റെ മകനെതിരെ കേസ്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ കമന്റിട്ട യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മഞ്ചേരി എംഎൽഎ യു എ ലത്തീഫിനെതിരെയാണ് യുവാവ് കൂളിയോടൻ ലത്തീഫ് ഫേസ്ബുക്കിൽ അസഭ്യ കമന്റിട്ടത്. ഇതിനെ തുടർന്ന് എംഎൽഎയുടെ മകൻ അമീറും സംഘവുമടങ്ങിയവരും ചേർന്ന് യുവാവിനെ മർദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മഞ്ചേരി പൊലീസ് എംഎൽഎയുടെ മകനെ ഉൾപ്പടെ സംഘത്തെ പ്രതിയാക്കി കേസെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix