Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പട്ടാമ്പി ലോട്ടറി കടയിലെ മോഷണം; പ്രതി പിടിയിൽ

പാലക്കാട്: പട്ടാമ്പി സൗമ്യ ലോട്ടറി ഏജൻസിയിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജുവിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 21 നാണു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തുള്ള സൗമ്യ ലോട്ടറി ഏജൻസിയുടെ ഷട്ടർ കുത്തിതുറന്ന് 5 ലക്ഷത്തിലധികം രൂപയുടെ ലോട്ടറിയാണ് കവർന്നത്. ഇതിൽ സമ്മാനാർഹമായ ലോട്ടറിയിലെ ചിലത് ഇയാൾ പലസ്ഥലങ്ങളിലും ആയി മാറ്റിയിട്ടുമുണ്ട്. തുടർന്ന് ഈ സ്ഥാപനങ്ങളുടെ സമീപത്തുള്ള സിസിടിവി കേന്ദ്രീകരിച്ചും […]
Read more

9.4 ഗ്രാം എംഡിഎംഎയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍

മലപ്പുറം: വില്‍പനക്കായി കൈവശം വെച്ച 9.4 ഗ്രാം എംഡിഎംഎയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. ഡാന്‍സാഫ് എസ്ഐ കെആര്‍ ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പിടിയിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാള്‍ എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. വില്‍പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 […]
Read more

വിവാഹാഭ്യർഥന നിരസിച്ചു; മുൻ കാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളി. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു. മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പലതവണ തർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ജനുവരി 24ന് കൊലപാതകം നടന്നത്. […]
Read more

യുവ ദമ്പതികൾക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ആറംഗ അക്രമി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അക്രമം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമല്ലെങ്കിലും, ഈ ദൃശ്യങ്ങളുപയോഗിച്ച് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞേക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലിൽ ദേശീയ പാതയിൽ സെക്കൻഡ് ഷോ സിനിമ കാണാൻ പോയ യുവ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവമുണ്ടായത്. സിനിമ കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ […]
Read more

എംഎല്‍എ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; ആരോപണവുമായി സര്‍ക്കാര്‍ ജീവനക്കാരി

അമരാവതി: വിവാഹ വാഗ്ദാനം നൽകി ജനസേന എംഎൽഎ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. 2024-ൽ റെയിൽവേ കൊഡൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശ്രീധർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് സർക്കാർ ജീവനക്കാരിയായ സ്ത്രീ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. തന്നെ ഒരു കാറിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധർ ആക്രമിച്ചുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ഗർഭഛിദ്രങ്ങൾക്ക് വിധേയയായിട്ടുണ്ടെന്നും എംഎൽഎ തന്നെ ആവർത്തിച്ച് പീഡിപ്പിക്കുകയും […]
Read more

കൂടത്തായി കൊലപാതക പരമ്പര; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത് റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. ഇതിനകം എല്ലാ സാക്ഷികളേയും പ്രോസിക്യൂഷന്‍ വിസ്തരിച്ച്‌ കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. 2011ല്‍ കേസിലെ ഒന്നാം പ്രതി ജോളി തന്‍റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക […]
Read more

ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ അക്രമി സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആക്രമണം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായത്. പ്രതികളുടെ മുഖം വ്യക്തമായിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികളെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് സിനിമ കണ്ട ശേഷം മടങ്ങുകയായിരുന്ന യുവ ദമ്പതികൾക്ക് ആറ്റിങ്ങൽ ദേശീയപാതയിൽ വെച്ച് ആക്രമണം നേരിടേണ്ടി വന്നത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ ആറംഗ സംഘം ഇരുവരെയും തടഞ്ഞുനിർത്തി […]
Read more

കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ യാത്രക്കാർ പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള കെഎസ് ആർടിസി ബസ്സിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത യുവാവാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്. നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അതിൽ ഒന്നും ഇരിക്കാതെ വിദ്യാർത്ഥിനി ഒറ്റക്ക് ഇരിക്കുന്ന സീറ്റിൽ വന്നിരുന്നാണ് യുവാവ് അതിക്രമം ആരംഭിച്ചത്. ആദ്യം പെൺകുട്ടി തന്നെ പ്രതികരിക്കുകയും, പിന്നീട് മറ്റ് യാത്രക്കാരും പ്രതികരിച്ചു തുടർന്ന് യുവാവിനെ താമരശ്ശേരി പോലീസിന് കൈമാറി. പെൺകുട്ടി പല തവണ സീറ്റിൽ നിന്ന് മാറിയിരിക്കാൻ പറഞ്ഞെങ്കിലും […]
Read more

വെച്ചൂരിൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലിൽ കുട്ടികൾ രക്ഷപെട്ടു

കോട്ടയം: ആറാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെച്ചൂർ ഔട്ട്‌പോസ്റ്റ് അഞ്ചുമന പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.50-ഓടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ രണ്ട് കുട്ടികളെ ഈക്കോ വാനിലെത്തിയ സംഘം മുഖത്ത് തോർത്ത് ചുറ്റി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ഭയപ്പെട്ട് കുതറിയോടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റ് യാത്രക്കാർ സമയോജിതമായി ഇടപെടുകയും ചെയ്തതോടെ സംഘം വാഹനം ഓടിച്ചുപോയി. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് കല്ലറ പോലീസിൽ വിവരമറിയിച്ചു. […]
Read more

കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അന്വേഷണമാരംഭിച്ച് പൊലീസ്

മാനന്തവാടി: കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix