Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മാളിക്കടവിലെ കൊലപാതകം; പ്രതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: മാളിക്കടവിലെ 26 കാരിയായ യുവതിയുടെ കൊലപാതകത്തിൽ വൈശാഖ് എന്ന പ്രതിയെ കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. യുവതിയെ “ഒരുമിച്ചുള്ള ജീവിതം നടത്താമോ” എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. കേസിന്റെ പശ്ചാത്തലത്തിൽ, യുവതിയുമായി സഹജീവനത്തിനുള്ള ബന്ധം അയാളുടെ ഭാര്യ അറിഞ്ഞേക്കുമെന്ന് ഭയപ്പെട്ട് പ്രതി പ്ലാൻ ചെയ്ത കൊലപാതകം നടത്തുകയായിരുന്നു. ആദ്യം സംഭവത്തെ ആത്മഹത്യയെന്ന് കരുതിയത്.പത്ത് വർഷം മുൻപ് യുവതിയുമായി ബന്ധം സ്ഥാപിച്ച വൈശാഖൻ ഒരുമിച്ച് ജിവിക്കാൻ […]
Read more

ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

പട്ടാമ്പി: ലോട്ടറി കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജൻസീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജു പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 21ന് പുലർച്ചെയാണ് സൗമ്യ ലോട്ടറി ഏജൻസീസിൽ മോഷണം നടന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ചെറുപ്പം മുതൽ ലോട്ടറി വാങ്ങുന്നത് […]
Read more

വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: വാഹനം പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കിണാശ്ശേരി കടുക്കമ്പലം പുത്തലത്ത് വീട്ടിൽ മുഹമ്മദ് അമീഫ് ആണ് പിടിയിലായത്. പ്രതി നിലവിൽ പള്ളിപ്പുറം മാമ്പുഴക്കാട്ട് കോളനിയിൽ താമസിച്ചു വരികയായിരുന്നു. ഒളവണ്ണ പഞ്ചായത്ത് റോഡിലൂടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന്റെ നടുവിൽ ബൈക്ക് നിർത്തിയിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് മാത്തറ സ്വദേശി മുരളിയെ പ്രതി തടഞ്ഞുവെച്ച് മരക്കമ്പ് കൊണ്ട് മർദിച്ചതായും, പേനാകത്തി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്തും […]
Read more

10-ാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവ്

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര തണ്ടോപാറ സ്വദേശി സായൂജിനെയാണ് ഒന്‍പത് വര്‍ഷം കഠിന തടവിനും 17,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. 2024 ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി രാവിലെ ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്നു. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് സ്‌റ്റോപ്പിലേക്ക് നടക്കവേ സായൂജ് ബൈക്കില്‍ വരികയും ട്യൂഷന്‍ സെന്ററില്‍ ഇറക്കാമെന്ന് പറഞ്ഞ് കുട്ടിയെ […]
Read more

കായിക അധ്യാപകന്റെ ലൈംഗികാതിക്രമ കേസിൽ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി

പാലക്കാട്: കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. വിദ്യാർത്ഥിയുടെ മൊഴിയിൽ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിനിടയിലാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നൽകിയത്. റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസിൻ്റെ തീരുമാനം. അധ്യാപകന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് […]
Read more

ആറു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരന് പതിനാലു വർഷം കഠിനതടവ്

തൃശ്ശൂർ: ആറു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അൻപത്തിനാല് വയസ്സുകാരനെ പതിനാലു വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും ശിക്ഷിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും നിർദേശം നൽകി.ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ മുഹമ്മദാലിയുടെ മകൻ റഷീദ് എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം അവഗണിച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് […]
Read more

മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു. താമരശ്ശേരി ച്ചുങ്കം കോപ്പർ കിച്ചണിന് മുൻവശമാണ് അപകടം. അശ്രദ്ധമായി വന്ന കാർ മറ്റൊരു കാറിന് പിന്നിൽ ഇടിച്ചു തുടർന്ന് റോഡരികിൽ ഉണ്ടായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൻ്റെ മുകളിൽ പതിച്ചു. വൈത്തിരി സ്വദേശിയാണ് യുവാവ്, ഇയാൾ അമ്പായത്തോട് ഉള്ള ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയതാണെന്ന് നാട്ടുകാരോടും, പോലീസിനോടും സമ്മതിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഓടിച്ചകാർ […]
Read more

പേരാമ്പ്രയിൽ കുഴൽപ്പണ വേട്ട; കൊടുവള്ളി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ബംഗളൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 72,60,000 രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പേരാമ്പ്ര പൊലീസ് പിടിയിൽ. മാനിപുരം വടക്കെ അപ്പമണ്ണിൽ സഫ്‌വാൻ (33), കൊടുവള്ളി വാവാട് സ്വദേശി മാളികതടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്ന് സ്ഥിരമായി പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്‌പി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്‌ച വൈകീട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന […]
Read more

കുവൈത്തിൽ കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കമ്പനിയിൽ നിന്ന് ലഭിച്ച വലിയ തുക ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അറബ് വംശജനായ ഒരു പ്രവാസി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമാണ് ജീവനക്കാരനെതിരെ വിശ്വാസവഞ്ചന ആരോപിച്ച് നിയമനടപടി സ്വീകരിച്ചത്. കമ്പനിയുടെ ഡ്രൈവറിൽ നിന്ന് ലഭിച്ച 1,720 കുവൈത്ത് ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) ഓഫിസിൽ കൈമാറേണ്ടതിനുപകരം പ്രതി അത് സ്വന്തം കൈവശം സൂക്ഷിച്ചുവെന്നാണ് പരാതി. ഹവല്ലിയിലെ താമസസ്ഥലത്തിന് സമീപത്താണ് ഡ്രൈവർ പണം കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിശ്ചിത സമയത്ത് പണം […]
Read more

വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ 

തൃശ്ശൂർ: പോട്ട സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിൽസൺ (46 ) എന്നയാളുടെ കടയിൽ നിന്ന് രാത്രിയിൽ സോഡ ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ  വാളും ഇരുമ്പുവടിയുമായി  വിൽസന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിൽ പൊളിച്ച്  വിൽസണെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് മുത്രത്തിപ്പറമ്പിൽ   വീട്ടിൽ ബാഷ  എന്നു വിളിക്കുന്ന നിഷാദിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസ്സിൽ കോടതിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix